2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

രാഷ്ട്രീയം | Politics വർഗീയം

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ കേരളത്തിൽ പലയിടത്തും കരോൾ സംഘങ്ങൾക്ക് നേരെ അക്രമം ഉണ്ടായതായതായി വാർത്തകൾ വന്നിരുന്നു. പാലക്കാട് വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ഇത്തവണ കരോൾ സംഘത്തിന് നേരെ അക്രമണമുണ്ടായ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

ഒരു സംഘം ആളുകൾ ആരവങ്ങളോടെ ക്രിസ്മസ് പാപ്പയുടെ കോലം  കത്തിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വടക്കേ ഇന്ത്യയിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉത്തരേന്ത്യയിലെ സ്വാഭിമാന സംഘ പുത്രരുടെ ക്രിസ്തുമസ് ആഘോഷം. 

സംഘം ക്രിസ്തുമസ് ആഘോഷിക്കുന്നില്ലെന്നു പ്രചരിപ്പിക്കുന്ന കമ്മി, കൊങ്ങികൾ കാണുക. 

ജയ് യേശുറാം 🕉️🕉️✝️✝️

ജയ് സംഘ ശക്തി 🚩🚩🙏

FB postarchived link

എന്നാൽ പഴയ ദൃശ്യങ്ങളാണിതെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2021 ഡിസംബര്‍ 26 ന് ടെലഗ്രാഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വീഡിയോയിൽ നിന്നുള്ള ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടു.

2021 ക്രിസ്മസ് ദിനത്തിൽ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹിന്ദു സംഘടനകള്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചുവെന്നാണ് ഉള്ളടക്കം.  ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്നീ സംഘടനകളാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. പല മാധ്യമങ്ങളും ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നടത്തുന്ന ആഘോഷങ്ങള്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത് എന്നാണ് വാർത്തകൾ.

ഏതായാലും ഈ സംഭവത്തിന് 2024 ക്രിസ്മസ് ആഘോഷവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2021 ഡിസംബറിൽ ആഗ്രയിൽ ചില തീവ്ര ഹിന്ദു സംഘടനകൾ ക്രിസ്മസ് പാപ്പയുടെ കോലം കത്തിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. 2024 ക്രിസ്മസ് ആഘോഷവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

Fact Check By:  Vasuki S 

Result: misleading