പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം 

False Political

പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

നാഗ്പൂർ അങ്ങാടിയിൽ വഖഫ് ബില്ല് പാസായതിന്റെ സന്തോഷം പങ്കിട്ട് പ്രകടനം നടത്തുന്നത് മുസ്ലിം ലീഗും ബിജെപി യും ചേർന്ന്..!! ഇവിടെ കേരളത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വഖഫ് ബില്ലിനെതിരെ മാർച്ച് നടത്താൻ ഒരുങ്ങുന്ന മുസ്ലിം ലീഗ്..!!! ”  

എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ, ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. ദി ബുലറ്റിന് ഇന്ത്യ എന്ന ഫേസ്‌ബുക്ക് പേജിൽ ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് കണ്ടെത്തി. 27 ഓഗസ്റ്റ് 2018നാണ് ഈ വീഡിയോ ഈ പേജ് പോസ്റ്റ് ചെയ്തത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഹിന്ദുക്കളും മുസ്ലിങ്ങളും സംഘടിപ്പിച്ച ഏക്താ മാർച്ചിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്.   

Archived Link

ഈ സംഭവം എവിടെയുള്ളതാണ് എന്ന് പോസ്റ്റിൽ പറയുന്നില്ല. കൂടാതെ ഈ റാലി സംഘടിപ്പിച്ച ആരാണ് എന്നും പോസ്റ്റ് പറയുന്നില്ല. ഞങ്ങൾക്ക് ഈ വീഡിയോ 2018 മുതൽ 2022 വരെ പലരും ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. പക്ഷെ ഈ വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ എവിടെയും കണ്ടെത്തിയില്ല. 

പക്ഷെ ഈ വർഷം ഏപ്രിലിൽ പാസായ വഖ്ഫ് ഭേദഗതി നിയമവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമുണ്ടാകാൻ സാധ്യതയില്ല.

വാർത്ത വായിക്കാൻ – HT | Archived Link

നിഗമനം

നാഗ്പൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് സംഘടിപ്പിച്ച മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോ 2018 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. നിലവിൽ പ്രാബല്യത്തിൽ വന്ന വഖ്ഫ് നിയമവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം

Fact Check By: K. Mukundan 

Result: False