കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി. ഈ ഭീകരാക്രമണത്തില്‍ 900 പേര്‍ മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 600ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണപോലെ ആകാനുള്ള ശ്രമങ്ങളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയ അല്‍ ജസീറയോട് പറഞ്ഞു.
ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ചില കെട്ടിടങ്ങള്‍ ബോംബിട്ടു തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഹമാസ് തമ്പടിച്ച കെട്ടിടം ഇസ്രായേൽ സൈന്യം തകർക്കുന്നു നിലവിളി

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് X ൽ ഈ വീഡിയോ ലഭിച്ചു. വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചത് മെയ്‌ മാസത്തിലാണ്. ഈ വീഡിയോ മെയ്‌ മാസത്തിലാണ് ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണം എന്ന തരത്തിലാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ പോലെ മറ്റൊരു പോസ്റ്റും കൂടി ലഭിച്ചു. ഈ പോസ്റ്റും മെയ്‌ മാസത്തിലാണ് ചെയ്തിരിക്കുന്നത്. ഇതിലും പ്രസ്തുത വീഡിയോ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ മെയ്‌ മാസത്തില്‍ ഗാസ സിറ്റിയില്‍ അല്‍-സെയ്തൂന്‍ എന്ന സ്ഥലത്ത് നടത്തിയ വ്യോമാക്രമണത്തിന്‍റെതാണ്. അങ്ങനെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു.

Archived Link

നിഗമനം

ഇസ്രയേല്‍ നിലവില്‍ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അഞ്ച് മാസം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഴയ വീഡിയോ ഗാസയില്‍ ഇസ്രയേലിന്‍റെ പുതിയ ആക്രമണ ദൃശ്യങ്ങള്‍ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു...

Written By: K. Mukundan

Result: Misleading