Image Credit: AFP

അഫ്ഗാനിസ്ഥാനില്‍ സ്വന്തം നാടിന് വേണ്ടി താലിബാനെതിരെ ആയുധം എടുത്ത ഒരു അഫ്ഗാന്‍ സ്ത്രിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പലസ്തീനിലെ പഴയെ ചിത്രമാണ് എന്ന് മനസിലായി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളില്‍ നല്‍കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ കയ്യില്‍ ആയുധങ്ങള്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. ഇതില്‍ മുഖമ്മൂടി ഇല്ലാത്ത ഒരു സ്ത്രിയെ നടുവില്‍ നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
🙏🙏ലൈക്‌ ചെയ്തില്ലെങ്കിലും മുഴുവൻ വായിക്കു 🙏

മുകളിൽ കൊടുത്ത ചിത്രം ഒരു സിനിമയിലെ സുന്ദരിയായ നായിക മാസ്സ്കാണിക്കാൻ വേണ്ടി തോക്ക് പിടിച്ചു നിൽക്കുന്നതല്ല സ്വന്തം മാനവും നാടും കാക്കാൻ സഹികെട്ടു താലിബാൻ എന്നാ തീവ്രവാദികൾക്കെതിരെ തോക്കെടുക്കേണ്ടി വന്ന ഗതികെട്ട ഒരു അഫ്ഗാൻ ജനതയുടെ മുഖം ആണ് ആാാ സഹോദരി

എല്ലാവരും അറിഞ്ഞു കാണുമല്ലോ അഫ്ഗാനിസ്ഥാൻ എന്നാ രാജ്യം മുഴുവൻ ഇപ്പോൾ താലിബാൻ എന്നാ തീവ്രവാദ സംഘടനയുടെ കീഴിൽ ആണെന്ന്.. നമ്മുടെ രാജ്യം ഒരു മത തിവ്രവാദ സംഘടന ഭരിക്കുന്ന ഭീകരത്തയെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കൂ... ❌️ ഇത് വായിക്കുന്ന സ്ത്രീകളോട് കല്ലിന്റെ തള്ളവിരലിലെ നഖം വരെ മൂടി കെട്ടി അല്ലാതെ ഒരു പുരുഷന്റെ കൂടെ അല്ലാതെ പുറത്ത് ഇറങ്ങാൻ പാടില്ലാത്ത ഒരു അവസ്ഥയെ പറ്റി ഒന്ന് ചിന്തിക്കുമോ?.. ഒറ്റക് ഒരു സ്ത്രി പുരുഷന്റെ കൂട്ടി ഇല്ലാതെ കഴിഞ്ഞാൽ ബ്രഷ്ട്ട കല്പ്പിച്ചു അവളെ കല്ലെറിഞ്ഞു ഓടിക്കും... അഫ്ഗാനിലെ അമ്മമാർ തന്റെ പെൺ കുഞ്ഞുങ്ങളെ തീവ്രവാദികളിൽ നിന്നു ഒളിപ്പിച്ചു വെക്കുന്നു.... ആ കാട്ടാളന്മാർക്ക് 10 15 ഒന്നും ഒരു വയസ്സല്ല.... കയ്യിൽ കിട്ടിയ കുട്ടികളെ എല്ലാം പീഡിപ്പിക്കുന്നു...നാട്ടിൽ ആണെങ്കിൽ ഒരു സ്ത്രീക്കെതിരെ ഒരു കൈയ് പൊങ്ങിയാൽ ചോദിക്കാൻ 1അലെങ്കിലും വരും എന്നാൽ 10,15വയസ്സുള്ള കുട്ടികളെ 100 കണക്കിന് കബാലികന്മാർ പിച്ചി ചീന്തിയാൽ പോലും സ്വന്തം അമ്മക് ഉറക്കെ ഒന്ന് കരയാൻ പോലും പറ്റാത്ത ഒരവസ്ഥ ... അഫ്ഗാനിലെ ഒരു നിയമം സ്ത്രീകൾ പാട്ടുകൾ കേക്കണോ ചലച്ചിത്രങ്ങൾ കാണണോ പാടില്ല കുറച്ചു ആഴ്ചകൾ മുന്നേ KHASH ZWAN എന്നാ ഒരു കോമെഡിയനെ ഭീകരർ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല്ലപ്പെടുത്തുന്നു കാറിൽ കയ്യൂകൾ പുറത്തേക്ക് കെട്ടി കവിളിലേക്ക് ആഞ്ഞടിക്കുംബോഴും ആ മനുഷ്യൻ ചിരിക്കുകയായിരുന്നു കൊല ചെയ്‍തത്തിന്റർ കാരണം അദ്ദേഹത്തിന്റെ തൊഴിൽ... അഭിനയവും സിനിമയും കലയും എല്ലാം ഹറാം ആണുപോലും...

താലിബൻ തിവ്രവാദികൾ പറയുന്നത് ലോകത്തിലെ വിശുദ്ധമായ ഇഷ്‌ലാമിക രാജ്യമുണ്ടാക്കുക എന്നാണ് അവരുടെ ലക്ഷ്യമെന്നാണ്

സ്വന്തം സഹോദരങ്ങളെ കൊന്ന്നൊടുക്കി കൊണ്ട് എന്തു വിശുദ്ദതയാണ് അവർ ഉണ്ടാക്കുന്നത്... മഹാനായ നബിയോ അല്ലെങ്കിൽ സാധാരണക്കാരനായ ഒരു ഇസ്ലാമോ ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല സഹോദരങ്ങളെ കൊന്നൊടുക്കി ഇസ്ലാമിക രാജ്യം ഉണ്ടാക്കണമെന്ന്....

അവർക്കു വേണ്ടി പ്രാർത്ഥിക്കാം

NB : PHOTO KITTIHATH INIDA TODAYILNINNNANU... CHILAR PARAYUNNU ITHU PALASTHEN ANENN IF SO AM SORRY FOR THE PHOTO!!!

ഫോട്ടോ പാലസ്തീനിലെതാണ് എന്ന് ചിലര്‍ കമന്‍റ ചെയ്യുന്നു എന്ന് അഡ്മിന്‍ പോസ്റ്റില്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. ഈ ചിത്രം ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ചതാണ് എന്നും കമന്‍റില്‍ പറയുന്നുണ്ട്. പക്ഷെ ഈ ചിത്രം എവിടുത്തെതാണ് എന്നതിനെ കുറിച്ച് വ്യക്തത ഇപ്പോഴും വന്നിട്ടില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ത്യ ടുഡേ ജൂലൈ മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രദേശത്തില്‍ സ്ത്രീകള്‍ ആയുധങ്ങള്‍ എടുത്ത് താലിബാനിനെതിരെ തെരുവില്‍ ഇറങ്ങി എന്ന വാര്‍ത്ത‍യിലാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്.

വാര്‍ത്ത‍ വായിക്കാന്‍-India Today | Archived Link

ഇന്ത്യ ടുഡേ നല്‍കിയ വാര്‍ത്ത‍യില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ അടികുറിപ്പില്‍ ഘോര്‍ പ്രദേശത്തിലെ സ്ത്രികള്‍ താലിബാനിനെതിരെ ആയുധങ്ങള്‍ എടുത്തു എന്ന് പറയുന്നു പക്ഷെ ചിത്രം അഫ്ഗാനിസ്ഥാനിലെതാണോ അതോ പ്രതിനിധാനം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതാണോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. എ.എഫ്.പിക്ക് ഫോട്ടോയുടെ ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്ത‍ പ്രസിദ്ധികരിക്കുമ്പോള്‍ ഈ ചിത്രം ഉപയോഗിച്ചത് ഇന്ത്യ ടുഡേ മാത്രമല്ല പല മാധ്യമ വെബ്സൈറ്റുകളും ഇതേ ചിത്രം ഈ വാര്‍ത്ത‍ക്കൊപ്പം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച്‌ പരിണാമങ്ങളില്‍ നമുക്ക് ഇത് കാണാം.

Reverse Image Search Results

എന്നാല്‍ ഈ ചിത്രത്തിന് വാര്‍ത്ത‍യുമായി വല്ല ബന്ധമുണ്ടോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ശ്രദ്ധിച്ചാല്‍ ഈ ചിത്രം പലസ്തീനിലെതാണ് എന്ന് ചിലര്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്ക് മനസിലാക്കാം. ചിത്രത്തില്‍ സ്ത്രികള്‍ ഇട്ടിരിക്കുന്ന തലപ്പാവില്‍ ഒരു ബാന്‍ഡ് കെട്ടിയിട്ടുണ്ട്. ഈ ബാന്‍ഡില്‍ ഒരു ലോഗോയുണ്ട് കുടാതെ അറബിയില്‍ എന്തോ എഴുതിയിട്ടുമുണ്ട്.

ഞങ്ങള്‍ ഈ ലോഗോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ലോഗോ പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്മെന്‍റിന്‍റെതാണ് എന്ന് മനസിലായി. ഹമാസിനെ പോലെ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്ന മറ്റൊരു പാലസ്തീന്‍ സംഘടനയാണ് പാലസതീന്‍ ഇസ്ലാമിക് ജീഹാദ് മോവ്മെന്‍റ.

Wikimediacommons

മുകളില്‍ നമ്മള്‍ കാണുന്നത് പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്മെന്‍റിന്‍റെ പതാകയാണ് ഇതിലുള്ള ചിന്ഹം നമുക്ക് വൈറല്‍ ചിത്രത്തിലും കാണാം. കുടാതെ അറബിയില്‍ ഖുര്‍ആനിലെ വരികളും ഇവരുടെ തലയില്‍ കെട്ടിയ ബാന്‍ഡില്‍ എഴുതിയിട്ടുണ്ട്.

ഞങ്ങള്‍ ഇതിനെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ 2016ല്‍ ഗാസയില്‍ എടുത്തതാണ്. ഒക്ടോബര്‍ 2, 2016ല്‍ ഗാസ സിറ്റിയില്‍ എ.എഫ്.പിക്ക് വേണ്ടി മഹ്മൂദ് ഹംസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. പാലസ്തീന്‍ ഇസ്ലാമിക് മൂവ്മെന്‍റിന്‍റെ റാലിയില്‍ പങ്ക് എടുക്കുന്ന പാലസ്തീനിലെ സ്ത്രികള്‍ എന്നാണ് ചിത്രത്തിനെ കുറിച്ച് ഫോട്ടോ സ്റ്റോക്ക്‌ വെബ്സൈറ്റ് ഗെറ്റി ഇമേജസില്‍ നല്‍കിയ വിവരണത്തില്‍ നിന്ന് മനസിലാവുന്നത്.

Embed from Getty Images

അഫ്ഗാനിസ്ഥാനിലെ ഘോര്‍ സംസ്ഥാനത്തില്‍ സ്ത്രികള്‍ ജൂലൈ മാസത്തില്‍ താലിബാനിനെതിരെ ആയുധങ്ങള്‍ എടുത്ത് തെരുവില്‍ ഇറങ്ങി റാലി നടത്തിയിരുന്നു എന്ന് സത്യമാണ്. ഈ റാലിയുടെ വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം

ഈ ചിത്രം പലസ്തീനിലെ തന്നെയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒക്ടോബര്‍ 2, 2016നാണ് ഈ ചിത്രം ഗാസ സിറ്റിയില്‍ എ.എഫ്.ക്കി വേണ്ടി ഫോട്ടോഗ്രാഫര്‍ മഹ്മൂദ് ഹംസ് തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രത്തിന് അഫ്ഗാനിസ്ഥാനുമായി യാതൊരു ബന്ധമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:താലിബാനിനെതിരെ പോരാടുന്ന അഫ്ഗാന്‍ സ്ത്രീ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പാലസ്തീനിലെതാണ്...

Fact Check By: Mukundan K

Result: Misleading