
വിവരണം
തിരുവനന്തപുരത്തു അടുത്തിടെ നടന്ന വിവാദമായ സ്വർണ്ണ കടത്തുകേസിലെ പ്രതികളോടൊപ്പം ബന്ധപ്പെടുത്തി നിരവധി രാഷ്രീയ നേതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ വിവരണങ്ങളോടെ പലരും പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചിത്രവും ഇതിൽ പെടും. ഇപ്പോൾ ശ്രീരാമകൃഷ്ണന്റെ ചിത്രം മറ്റൊരു വിവരണത്തോടെ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കിടയിൽ നമ്മൾ അറിയാതെ പോയ ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പീക്കറായി കേരള നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു…
അഭിനന്ദനങ്ങൾ – 😍😍😍 എന്നാണ് പി. ശ്രീരാമകൃഷ്ണന്‍റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം.
എന്നാൽ വാർത്തയിൽ ചില തിരുത്തലുകളുണ്ട്. അവ ഇങ്ങനെയാണ്.
വസ്തുതാ വിശകലനം
എന്നാൽ ശ്രീരാമകൃഷ്ണനെ ഏറ്റവും മികച്ച സ്പീക്കറായി തെരെഞ്ഞെടുത്ത വാർത്ത വന്നത് 2020 ജനുവരി 18 നാണ്. ഇപ്പോഴല്ല. ഭാരതീയ ഛാത്ര സൻസദ് പുരസ്‌ക്കാരമാണ് പി. ശ്രീരാമകൃഷ്ണന് ലഭിച്ചത്.

ഫെബ്രുവരി 20 ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.

പുരസ്‌കാരം ഒരു തവണയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അല്ലാതെ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ ‘വീണ്ടും’ ലഭിച്ചിട്ടില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഭാഗികമായി തെറ്റാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഭാഗികമായി തെറ്റാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കർക്കുള്ള പുരസ്ക്കാരം ലഭിച്ചത് ഇപ്പോഴല്ല, ജനുവരി മാസത്തിലാണ്. അദ്ദേഹത്തിന് ഒരു തവണയാണ് പ്രസ്തുത പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്. വീണ്ടും ലഭിച്ചു എന്ന വാദം തെറ്റാണ്.

Title:പി ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കർക്കുള്ള പുരസ്കാരം ലഭിച്ചത് ജനുവരിയിലായിരുന്നു, ഇപ്പോഴല്ല…
Fact Check By: Vasuki SResult: Partly False
