കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഹമദാബാദില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഏകാപക്ഷിയമായി വിജയിച്ചു. (India won a one-sided victory in the India-Pakistan ICC Cricket World Cup Match at Narendra Modi Stadium, Ahmedabad). ഇതിനിടെ പാക്കിസ്ഥാന്‍ നായകന്‍ ബാബാര്‍ ആസമും (Babar Azam) ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ് (Mohammad Siraj) നിര്‍ണായക പങ്ക് വഹിച്ചു. പകിസ്ഥനിനെതിരെ നേടിയ വിജയം സിറാജ് ഇസ്രയേലിന് (Israel) സമര്‍പ്പിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിലവില്‍ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മോഹമമാദ് സിറാജിന്‍റെ പേരിലുള്ള ഒരു X അക്കൗണ്ടില്‍ നിന്നാണ്. ട്വീറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിന്‍റെ ചിത്രങ്ങള്‍ നല്‍കി പറയുന്നത് ഇങ്ങനെയാണ്: “അല്‍ഹംദുലില്ലാഹ്! ഇത് ഞങ്ങളുടെ ഇസ്രയേലി സഹോദരന്മാരും സഹോദരികല്‍ക്കുമാണ്.”

ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം നമുക്ക് പോസ്റ്റിന്‍റെ അടികുറിപ്പിലുടെ മനസിലാക്കാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അൽഹംദുലില്ലാഹ്..

ഈ വിജയം ഇസ്രായേലിലുള്ള സഹോദരീ സഹോദരന്മാർക്ക്..മുഹമ്മദ്‌ സിറാജ്..!!

നല്ല കുടുംബത്തിൽ പിറന്നവരാണ് ഇപ്പോളും കൂടുതൽ ❣️

#IndiaPakistanmatch”

എന്നാല്‍ എന്താണ് ഈ ട്വീറ്റിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ ട്വീറ്റിനെ കുറിച്ച് പരിശോധിച്ചപ്പോള്‍ ഈ ട്വീറ്റ് ചെയ്തത് മൊഹമ്മദ്‌ സിറാജല്ല എന്ന് വ്യക്തമായി. X അക്കൗണ്ട്‌ സിറാജിന്‍റെ ഔദ്യോഗിക അക്കൗണ്ട്‌ അല്ല. പ്രസ്തുത ട്വീറ്റ് ചെയ്ത അക്കൗണ്ടിന്‍റെ യുസര്‍ നെയിം @iamMohdSiirajj എന്നാണ്. സിറാജിന്‍റെ ഔദ്യോഗിക X അക്കൗണ്ടിന്‍റെ യുസര്‍ നെയിം @mdsirajofficial എന്നാണ്.

ഈ ട്വീറ്റ് ചെയ്ത അക്കൗണ്ട്‌ ഒരു പാരഡി അക്കൗണ്ടാണ്. ഈ കാര്യം അക്കൗണ്ടിന്‍റെ ബയോയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

സിറാജിന്‍റെ ഔദ്യോഗിക X അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ യാതൊരു ട്വീറ്റ് ചെയ്തതായി കണ്ടെത്തിയില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവുമായി ബന്ധപെട്ട് സിറാജ് ചെയ്ത ആകെയൊരു ട്വീറ്റ് നമുക്ക് താഴെ കാണാം.

ഇസ്രേലില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ച്യതലത്തില്‍ ഇസ്രയേല്‍ ഹമാസിന്‍റെ മുകളില്‍ യുദ്ധം പ്രഖ്യാപ്പിച്ച് ഗാസയെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഇത് വരെ 2300 പേര് മരിച്ചു കുടാതെ ലക്ഷം കണക്കിന് പലസ്തീനികള്‍ വഴിയാധാരമായി. (Palestinian deaths soar past 2,300, making it deadliest of five wars for Gaza). ഇസ്രയേലുമായി ബന്ധപെട്ട ഫാക്റ്റ് ചെക്കുകള്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

നിഗമനം

ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ്‌ സിറാജ് പാക്കിസ്ഥാനിനെതിരെ നേടിയ വിജയം ഇസ്രയേലിന് സമര്‍പ്പിച്ചു എന്ന്‍ പ്രചരണം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ്‌ സിറാജ് പകിസ്ഥനിനെതിരെ നേടിയ വിജയം ഇസ്രയേലിന് സമര്‍പ്പിച്ചുവോ? സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: False