
വിവരണം
മോബൈല്‍ ഗെയിമുകളോടുള്ള കുട്ടികളുടെ ആസക്തിയും ഇതെ തുടര്‍ന്നുണ്ടാകുന്ന ദൂക്ഷ്യവശങ്ങളെ കുറിച്ച് പല ബോധവല്‍ക്കരണങ്ങളും ക്ലാസുകളും സ്കൂള്‍തലത്തില്‍ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ വാങ്ങി നല്‍കിയ ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം പഠനത്തില്‍ നിന്നും കുട്ടികള്‍ പിന്നോട്ട് പോകുന്ന എന്ന സാഹചര്യവും ഉണ്ടായി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇതാ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന്‍റെ ദൂഷ്യഫലമായി ഒരു 12 വയസുകാരന്‍ അവന്‍റെ അമ്മ ഫോണ്‍ എടുത്തു മാറ്റിയതിന് സ്വന്തം വീട് അടിച്ചു തകര്‍ത്തു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സുനില്‍ യേശുദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി വ്യൂസും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിന് ഒരു 12 വയസുകാരന്‍ വീട് തല്ലിതകര്‍ത്തതിന്‍റെ വീഡിയോ തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോ കീ ഫ്രെയിമുകള്‍ റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഷാനിയ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇതെ അവകാശവാദങ്ങളോടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ട്വീറ്റിന്‍റെ ത്രെഡായി തന്നെ വീഡിയോയെ കുറിച്ച് പിന്നീട് ലഭിച്ച വിവരങ്ങളും സത്യാവസ്ഥയും ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും തന്നെ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിലുള്ള സ്ത്രീയുടെ ഫോണ്‍ കോള്‍ വന്നിതനെ തുടര്‍ന്ന് തെറ്റായ തലക്കെട്ട് നല്‍കി വീഡിയോ പങ്കുവെച്ചതിന് ക്ഷമാപണം നടത്തി ഷാനിയ ഒരു ട്വീറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചത് കുട്ടിയുടെ അമ്മ തന്നെയാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിനല്ല കുട്ടി വീട് തകര്‍ത്തതെന്നും തന്‍റെ മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് ഈ അമ്മ തന്നെ വിശദീകരിക്കുന്ന വീഡിയോ ഷാനിയ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല തന്‍റെ മകന് 12 വയസല്ലെന്നും 15 വയസാണ് പ്രായമെന്നും അവന്‍ ആറ് അടി ഉയരമുണ്ടെന്നും ഈ വീഡിയോ തന്‍റെ സുഹൃത്തിന് അയച്ചു നല്‍കിയതാണെന്നും എന്നാല്‍ ആ സുഹൃത്ത് തെറ്റായ വ്യാഖ്യാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് തന്നെ ചതിക്കുകയാണ് ചെയ്തതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ വീട്ടില്‍ ഉണ്ടായ നഷ്ടം പരിഹരിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഗോ ഫണ്ട് മി എന്ന പണസമാഹരണ വെബ്‌സൈറ്റിലൂടെ പണം സമാഹരിക്കാന്‍ ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നെങ്കിലും തനിക്ക് ആ അക്കൗണ്ടില്‍ ഇപ്പോള്‍ കയറാന്‍ സാധിക്കുന്നില്ലെന്നും അവസ്ഥയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും കുട്ടിയുടെ അമ്മ വീഡിയോയില്‍ പ്രതികരിച്ചു.
കുട്ടിയുടെ അമ്മയുടെ പ്രതികരണം-
നിഗമനം
15 വയസുകാരനായ കുട്ടി തന്‍റെ സ്വന്തം വീട് അടിച്ച് തകര്‍ത്തതിന്‍റെ വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കുട്ടിയുടെ അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിന് നടത്തിയ അക്രമമല്ലെന്ന് ഈ അമ്മ തന്നെ പ്രതികരിച്ചിട്ടുണ്ട്. മാനിസക രോഗത്തെ തുടര്‍ന്നാണ് തന്‍റെ മകന്‍ വീട്ടില്‍ അക്രമം നടത്തിയതെന്നും ട്വിറ്ററിലെ ഒരു വീഡിയോയിലൂടെ ഇവര്‍ പ്രതകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Title:അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: Partly False
