
വിവരണം
കോവിഡ് 19 പിടിപെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായം പ്രഖ്യാപിച്ചു എന്ന പേരില്‍ ഒരു സന്ദേശവും ഇതിന് അര്‍ഹരായവര്‍ അപേക്ഷ നല്‍കാനുള്ള ഫോം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കോവിഡ് വന്ന ശേഷം മറ്റെന്തെങ്കിലും രോഗം വന്ന് മരണപ്പെട്ടാലും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ നല്കിയാല് തുക ലഭിക്കുമെന്നുമാണ് പ്രചരണത്തിന്റെ ഉള്ളടക്കം.
പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്-
പ്രിയരേ…,
കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ആണ് ചുവടെ…
നിയമ പ്രകാരമുള്ള അർഹതപ്പെട്ട അനന്തരാവകാശിക്ക് അപേക്ഷ സമർപ്പിക്കാം…
കോവിഡ് ബാധിച്ചതിന് ശേഷം മറ്റ് രോഗങ്ങൾ കൊണ്ടാണ് മരണപ്പെട്ടതെങ്കിൽ പോലും, മൂന്ന് മാസത്തിനുള്ളിൽ മരണപ്പെട്ടവർക്ക് ഈ തുക നൽകണമെന്ന് സുപ്രിംകോടതി വിധിയുണ്ട്.
ഈയൊരു പ്രയാസ വേളയിൽ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന ഈ ആനുകൂല്യം നാം ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ…
ബന്ധുക്കൾക്ക് ഈ തുക ആവശ്യമില്ലെങ്കിൽ അത് മരണപ്പെട്ടവരുടെ പേരിൽ ദാനം ചെയ്യാം,
നഷ്ടപ്പെടാതെ നോക്കേണ്ടത് ബന്ധുക്കളുടെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചികൊണ്ട്…
നമ്മുടെ മുഴുവൻ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും അയച്ചു നൽകൂ… ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം…
🤝🤝🤝🤲🏻🤲🏻🤲🏻
വാട്സാപ്പിലെ പ്രചരണത്തിന്റെ സ്ക്രീന്‍ഷോട്ട്-

ഫെയ്സ്ബുക്കില്‍ ഇതെ പോസ്റ്റ് Jagghaddhppytha Mahaaddevadydheva എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്-

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടോ? കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നല്‍കുമോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
(മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ചേര്‍ത്തുള്ള പിന്തുടര്ച്ചയാണ് ഈ ലേഖനം)
2021 ജൂണ്‍ മാസത്തില്‍ ഇതെ പ്രചരണം മറ്റൊരു തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ധനസഹായം അന്ന് അനുമവദിച്ചിരുന്നില്ലെന്ന വസ്തുത മുന്‍നിര്‍ത്തി ഞങ്ങള്‍ തന്നെ (ഫാക്ട് ക്രെസെന്‍ഡോ മലയാളം) വിശദീകരണം കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ അന്ന് പ്രസിദ്ധീകരിച്ച ലേഖനം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ഏറ്റവും ഒടിവില് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്,
2020 മാര്‍ച്ച് മാസത്തില്‍ കോവിഡിനെ തുടര്‍ന്നുള്ള മരണങ്ങളും വളരെ കുറവായിരുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ 4 ലക്ഷം രൂപ കോവിഡ് മൂലം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിന് ശേഷം ഭീമമായി കോവിഡ് മരണ നിരക്ക് ഉയര്‍ന്നതോടെ ഇത് നല്കാന് കഴിയാത്ത സ്ഥിതിയായി. ഇതോടെ സുപ്രീം കോടതിയില്‍ ഈ തുക നല്കാന് കഴിയിയില്ലെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. മുന്നോട്ടുള്ള കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന കാരണത്താലാണ് തുക നല്കാന് കഴിയാത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതെ കുറിച്ച് കോടതിയില്‍ നല്കിയ മറുപടി. എന്നാല്‍ 2021 ഒക്ടോബര്‍ 4ന് പുറത്ത് വന്ന വാര്‍ത്തകള്‍ പ്രകാരം കോവിഡ് മൂലം ഗ്രഹനാഥന് മരണപ്പെട്ടാല്‍ 50,000 രൂപ കുടുംബത്തിന് നല്കാന് കഴിയുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു എന്നും ഇത് കോടതി അംഗീകരിച്ചു എന്നുമാണ്. ഇന്ത്യന്‍ എക്സ്പ്രസ് ഇതെ കുറിച്ച് വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ധന സഹായം പ്രഖ്യാപിച്ചിട്ടില്ലാ എന്ന് അവര്‍ തന്നെ അറിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമോ? പ്രചരണത്തിന് പിന്നിലെ വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Partly False


