
വിവരണം
ഓസ്ട്രേലിയയിലെ ഒരു ബഹിരാകാശ സഞ്ചാരി ബഹിരാകാശ പേടകത്തിൽ നിന്നും ഭൂമിയിലേക്ക് | 128000 അടി ഉയരത്തിൽ നിന്നും ചാടുന്നു 4 മിനിറ്റ് കുറച്ച് സെക്കൻ്റുകൾക്കുള്ളിൽ ഭൂമിയിലെത്തുന്ന ദൃശ്യം. ഭൂമി കറങ്ങുന്നതും നമുക്ക് കാണാം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനില്‍ തഴവ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ വീഡിയോയില്‍ കാണുന്നത് ബഹിരാകാശ സഞ്ചാരി ബഹിരാകാശ പേടകത്തില്‍ നിന്നും ഭൂമിയിലേക്ക് ചാടുന്ന വീഡിയോയാണോ? വീഡിയോയില്‍ ഭൂമി കറങ്ങുന്നത് കാണാന്‍ സാധിക്കുന്നുണ്ടോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
‘Man jumping from space’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ റെഡ് ബുള്‍ സ്പേസ് ഡ്രൈവ് എന്ന പേരിലുള്ള യൂട്യൂബ് വീഡിയോയാണ് റിസള്‍ട്ടില്‍ ലഭിക്കുന്നത്. വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇത് റെഡ്ബുള്‍ സ്ടാറ്റോസ് സ്പേസ് ജമ്പ് എന്ന പരിപാടിയുടെ വീഡിയോയാണെന്നും ഇതൊരു ലോക റിക്കോര്‍ഡിന് വേണ്ടിയുള്ള സാഹസിക പ്രകടനമായിരുന്നു എന്നും മനിസിലാക്കാന്‍ കഴിഞ്ഞു. ഫെലിക്‌സ് ബൗംഗാര്‍ട്നര്‍ എന്ന ഓസ്ട്രേലയക്കാരനാണ് 2016 ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. 1,28,000 അടി ഉയരത്തില്‍ ഹീലിയം ബലൂണില്‍ സഞ്ചരിച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു. ഫെലിക്‌സ് അറിയപ്പെടുന്ന ഒരു സ്കൈ ഡവര്‍ അഥവ സാഹസികനായ ഡെയര്‍ ഡെവിള്‍ ആണെന്നും റെഡ് ബുള്‍ സ്ട്രാറ്റോസിന്‍റെ പൂര്‍ണ്ണ വീഡിയോയുടെ വിവരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇയാള്‍ ഒരു ബഹിരാകാശ സഞ്ചാരിയല്ലെന്നും ഇയാള്‍ ചാടിയത് ബഹിരാകാശ പേടകത്തില്‍ നിന്നുമല്ലെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു. മാത്രമല്ല ഇയാള്‍ താഴേക്ക് ചാടുമ്പോള്‍ തലയില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ വട്ടം കറങ്ങുന്നതാണെന്നതും ഇത് ഭൂമി കറങ്ങുന്നതല്ലെന്നും വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ഫെലിക്‌സ് ഏറ്റവും ഉയരത്തില്‍ നിന്നും ചാടിയതിനുള്ള ലോക റിക്കോര്‍ഡിനും അര്‍ഹത നേടി.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ബിബിസി യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ-
റെഡ്ബുള്‍ സ്ട്രാറ്റോസ് സ്പേസ് ഡ്രൈവ് പൂര്‍ണ്ണ വീഡിയോ-
വീഡിയോയിടെ ഡിസ്ക്രിപ്ഷന്‍-

നിഗമനം
ബഹിരാകാശത്തേക്ക് ഹീലിയം ബലൂണില്‍ സഞ്ചരിച്ച് 1,28,000 അടി ഉയരത്തില്‍ നിന്നും താഴേക്ക് ചാടിയ സ്കൈ ഡൈവറിന്‍റെ വീഡിയോയാണ് ബഹരാകാശ പേടകത്തില്‍ നിന്നും ചാടുന്ന ബഹിരാകാശ സഞ്ചാരിയെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Title:ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് ചാടുന്ന ബഹിരാകാശ സഞ്ചാരിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
