
കുംഭമേളയ്ക്ക് എത്തിയ സന്യാസിമാർ പരസ്യമായി മദ്യപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സന്യാസികളെ പോലെ വേഷം ധരിച്ച രണ്ടുപേർ പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ കുപ്പി ഒളിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ദൃശ്യങ്ങൾ കുംഭമേളയിൽ നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കുംഭ മേളയ്ക്ക് വന്നാൽ രണ്ടെണ്ണം അടിക്കുന്നത് ഒരു തെറ്റാണോ.. ”
എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നും കുംഭമേളയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2022 ഒക്ടോബർ 30 ന് ഇതേ വീഡിയോ X പ്ലാറ്റ്ഫോമിൽ പങ്കുവച്ചതായി കണ്ടു.
ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭിക്ഷ യാചിക്കുകയും ആ പണം ഉപയോഗിച്ച് ഭിക്ഷാടനം നടത്തുകയും മദ്യപിക്കുകയും ചെയ്തിരുന്ന 2 റോഹിംഗ്യൻ മുസ്ലിംങ്ങളായ ഷാരൂഖിനെയും ഫാറൂഖിനെയും ഹിന്ദു പ്രവർത്തകർ പിടികൂടി. സന്യാസിമാരെയും സനാതന / ഇന്ത്യൻ സംസ്കാരത്തെയും അപകീർത്തിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ വിശ്വാസത്തിന്റെ പ്രധാന ലക്ഷ്യം.”
2024 ഒക്ടോബർ 30 ന് ഇതേ വീഡിയോ ഒരു ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
മഹാകുംഭമേള 2025 ജനുവരി 13 നാണ് ആരംഭിച്ചത്. അതിനാൾ വീഡിയോയ്ക്ക് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.
നിഗമനം
സന്യാസ വേഷം ധരിച്ച രണ്ടുപേർ പൊതുസ്ഥലത്ത് മദ്യപിക്കുന്ന ദൃശ്യങ്ങൾ മഹാകുംഭമേളയിൽ നിന്നുള്ളതല്ല. 2022 സെപ്റ്റംബർ മുതൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാ കുംഭമേളയുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഹാകുംഭമേളയ്ക്കിടെ മദ്യപാനം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…
Fact Check By: Vasuki SResult: False
