ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. ❤

#NarendraModi

#BJP4IND

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് caixinglobal.com എന്ന വെബ്സൈറ്റിൽ ഞങ്ങൾക്ക് ഈ ചിത്രം ലഭിച്ചു.

ലേഖനം വായിക്കാൻ - Caixinglobal | Archived Link

ലേഖനത്തിൽ നൽകിയ വിവരം പ്രകാരം ഈ ചിത്രം ചൈനയിലെ വെയ്യുവാൻ വൂഡൂ എക്സ്പ്രസ്സ് വേയുടെതാണ്. ഈ എക്സ്പ്രസ്സ് വേയിലെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ റോഡ് ചൈനയുടെ ദേശിയ പാത G-75 ലാൻസൊ-ഹായ്കോ ഹൈവേയുടേതാണ് എന്ന് കണ്ടെത്തി. ഞങ്ങൾ ഈ റോഡിനെ കുറിച്ച് ഗൂഗിൾ എർത്തിൽ അന്വേഷിച്ചു. ഗൂഗിൾ എര്‍ത്തിൽ ഞങ്ങൾക്ക് ചൈനയിലെ ഗാൻസു പ്രദേശത്തിൽ ഈ ഹൈവേ കണ്ടെത്തി. ലിയാങ്ഗേഖോ ഗ്രാമത്തിൻറെ അടുത്താണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഈ റോഡ് നമുക്ക് ഗൂഗിൾ എര്‍ത്തിലും കാണാം.

നിഗമനം

ജമ്മു കാശ്മീറിലേ ഒരു എക്സ്പ്രസ്സ് വേ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ചിത്രം യഥാർത്ഥത്തിൽ ചൈനയിലെ ഒരു ദേശിയ പാതയുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …

Written By: K. Mukundan

Result: False