കര്‍ണാടക പി.യു.സി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് ഗേള്‍ എന്ന പേരില്‍ വൈറലായ മുസ്കാന്‍ ഖാനല്ല..

രാഷ്ട്രിയം

കര്‍ണാടകയില്‍ കഴിഞ്ഞ കൊല്ലം നടന്ന ഹിജാബ് വിവാദത്തിനിടെ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് നേരിട്ട ധീരയായ ഹിജാബ് ഗേള്‍ എന്ന പേരില്‍ അറിയപെട്ട മുസ്കാന്‍ ഖാന്‍റെ ചിത്രം ഈയിടെ പ്രഖ്യാപ്പിച്ച കര്‍ണാടക പ്ലസ്‌ ടു പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഹിജാബ് ധരിച്ച ഒരു പെണ്കുട്ടിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

കർണാടകയിൽ പ്ലസ് ടൂ പരീക്ഷയിൽ 600/599 മാർക്ക് വാങ്ങി കർണാടകയിൽ ഒന്നാം റാങ്ക് നേടിയ തബ്സും ശൈഖ്….

ഹിജാബ് ഇട്ട് പരീക്ഷ എഴുതാൻ അനുവദിക്കാത്ത കർണാടകയിൽ ഹിജാബ് ഇട്ട് പരീക്ഷ എഴുതിയ മുസ്ലിം പെൺകുട്ടി തന്നെ ഒന്നാം സ്ഥാനത്ത്…

ഒന്നാം റാങ്ക് കരസ്ഥമാക്കിയ തബ്‌സും ശൈഖിന് അഭിനന്ദനങ്ങൾ …

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി തന്നെയാണോ കര്‍ണാടക പി.യു.സി. പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖ്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ കര്‍ണാടക പി.യു.സി. പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ പെണ്‍കുട്ടി തബസ്സും ഷെയ്ഖിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തബസ്സുമിന്‍റെ ഒരു അഭിമുഖം ലഭിച്ചു. യുട്യൂബ് ചാനല്‍ ദി ലല്ലന്‍ട്ടോപ്പിനാണ് തബസ്സും ഇന്‍റ൪വ്യൂ കൊടുക്കുന്നത്. 

തബസ്സും ബംഗ്ലോറിലേ എന്‍. എം.കെ.ആര്‍.വി. പി.യു. കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. 18 വയസാണ് പ്രായം. ഹിജാബ് വിവാദത്തിനെ തുടര്‍ന്ന് പഠിപ്പിന് പ്രശ്നം വന്നപ്പോള്‍ പഠിപ്പിന് വേണ്ടി തബസ്സും ഹിജാബ് ഉപേക്ഷിച്ചു പരിക്ഷ എഴുതി. തന്‍റെ അച്ഛനും അമ്മയും ഈ കാര്യത്തിന് തനിക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കി എന്നും തബസ്സും പറയുന്നു. തബസ്സുമിന് ആര്‍ട്സ് സ്ട്രീമില്‍ 600ല്‍ 593 മാര്‍ക്സാണ് ലഭിച്ചത്.

തബസ്സും ഇപ്പോഴാണ് ബംഗ്ലൂറില്‍ നിന്ന് പ്ലസ്‌ ടു പരിക്ഷ ജയിച്ചത്. പക്ഷെ ചിത്രത്തില്‍ കാണുന്ന പെൺകുട്ടി കഴിഞ്ഞ കൊല്ലം കര്‍ണാടകയിലെ മാന്‍ഡൃയില്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് നേരിട്ട മുസ്കാന്‍ ഖാനിന്‍റെതാണ്. മുസ്കാന്‍ അന്ന് മാന്‍ഡൃയിലെ പി.എസ്. കോളേജില്‍ ബി. കോം സെക്കന്റ് ഇയര്‍ വിദ്യാര്‍ഥിനിയായിരുന്നു. മുസ്കാനിന്‍റെ ഇന്‍റര്‍വ്യൂ നമുക്ക് താഴെ കാണാം.

ഈ ഫാക്റ്റ് ചെക്ക്‌ ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

Read in English | Video Of Muskan Khan Standing Up Against Anti-Hijab Protestors Falsely Shared In The Name Of Karnataka PUC Topper Tabassum Sheikh…

നിഗമനം

ചിത്രത്തില്‍ കാണുന്നത് ഹിജാബ് ധരിച്ച് ഹിജബിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നില്‍ പോരാടുന്ന പെണ്‍കുട്ടിയല്ല കര്‍ണാടക പി.യു.സി. പരിക്ഷ ടോപ്പ് ചെയ്ത തബസ്സും ഷെയ്ഖ്‌ അല്ല. ചിത്രത്തില്‍ കാണുന്ന കര്‍ണാടകയില മാന്‍ഡൃയിലെ ബി.കോം വിദ്യാര്‍ത്ഥിനി മുസ്കാന്‍ ഖാനാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണാടക പി.യു.സി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് ഗേള്‍ എന്ന പേരില്‍ വൈറലായ മുസ്കാന്‍ ഖാനല്ല..

Fact Check By: K. Mukundan 

Result: False