തൊഴിലാളികൾക്ക് 3000 രൂപ പെൻഷനുമായി കേന്ദ്ര സർക്കാർ
വിവരണം
archived link | primereel fb link |
"അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്ധൻ യോജനയുടെ (പി.എം.എസ്.വൈ.എം) രജിസ്ട്രേഷൻ തുടങ്ങി. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർ , കൈത്തറി തൊഴിലാളികൾ നിർമാണ തൊഴിലാളികൾ ചെറുകിട കച്ചവടക്കാർ , മോട്ടോർ വാഹന തൊഴിലാളികൾ , ചുമട്ടുതൊഴിലാളികൾ ആശ- അങ്കണവാടി പ്രവർത്തകർ തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയിൽ സജീവമായി തൊഴിൽ ചെയ്യുന്നവർക്ക് പദ്ധതിയിൽ ചേരാം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുളളവർക്ക് പദ്ധതിയുടെ ഭാഗമാകാൻ കഴിയും.".... എന്നിങ്ങനെയുള്ള വിവരണവുമായി പ്രൈം റീൽ എന്ന വെബ്‌സൈറ്റിൽ നിന്നും ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റ് 1500 ഷെയറുകളായിട്ടുണ്ട്. ഇതേ പോസ്റ്റ്, south viral health , ആരോഗ്യം, love media , prime reel media ,ആരോഗ്യം life plus , youth icon media എന്നീ പേജുകളിൽ നിന്ന് ഒൻപതു തവണ വേറെയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ പറയുന്നപോലെ പെൻഷൻ പദ്ധതികൾ നിലവിലുണ്ടോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
കേന്ദ്ര സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അതേപ്പറ്റിയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ മലയാള പരിഭാഷ തന്നെയാണ് പ്രിമേ റീൽ പേജിൽ നൽകിയിട്ടുള്ളത്. പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസ്സാകുമ്പോൾ 3000 രൂപ പെൻഷൻ ലഭിക്കുമെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. പദ്ധതിയിൽ നിന്ന് ഇടയ്ക്കു പിന്മാറാനും അവസരമുണ്ട്. 10 വർഷത്തിന് മുമ്പ് പിന്മാറിയാൽ അടച്ച തുകയും ബാങ്ക് പലിശയും തിരികെ ലഭിക്കും. 18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപ അടച്ചാൽ മതിയാകും. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. മാസ വരുമാനം 15000 രൂപയിൽ കുറവായിരിക്കണം.
കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ 2019 ലെ ബജറ്റിൽ അവതരിപ്പിക്കുകയും ഫെബ്രുവരി 15 ന് നടപ്പിൽ വരുത്തുകയും ചെയ്ത പദ്ധതിയാണിത്. കേന്ദ്രമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണാം.
archived link | YouTube - budget speech |
ബജറ്റ് റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ :
കൂടാതെ ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കുകളിൽ പരിശോധിച്ചാൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും.
archived link | pradhanmanthri shramyogi yojna |
archived link | shramyogi scheme |
archived link | pmsym official site |
നിഗമനം
പ്രൈം റീൽ ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്ന വാർത്ത സത്യമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഇതുതന്നെയാണ്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊന്നും പോസ്റ്റിൽ ഇല്ല. അതുകൊണ്ട് പോസ്റ്റ് വിശ്വസനീയമാണ്.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ