
ജനാധിപത്യ വ്യവസ്ഥ ശക്തമാകുന്നത് സ്ത്രീകളുടെ അന്തസ്സും അഭിമാനവും സുരക്ഷയും സംരക്ഷിക്കപ്പെടുമ്പോഴാണ്. മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാന പോലിസ് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം എന്ന പേരില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
“വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.
നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ *ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ*.. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.
*ഇത് ഇന്ത്യ മുഴുവൻ ബാധകമാണ്” എന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു പോലീസ് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇതേ സന്ദേശം കഴിഞ്ഞ കൊല്ലം പ്രചരിച്ചിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തി വ്യാജ പ്രചാരണമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
അതിനുശേഷം ഇത്തരമൊരു ഹെല്പ്പ്ലൈന് സേവനം പോലീസ് ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഞങ്ങള്‍ സംസ്ഥാന പോലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച മറുപടി മറുപടി ഇങ്ങനെ: ഇത്തരത്തിലൊരു ഹെല്പ്പ്ലൈന് സംവിധാനം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സന്ദേശം തികച്ചും വ്യാജമാണ് ഇതേകുറിച്ചുള്ള പ്രതികരണം സംസ്ഥാന പോലീസ് മീഡിയ സെന്റര്‍ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സ്ഥരീകരിച്ച് അവര്‍ പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്–
നിഗമനം
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകള്‍ക്ക് ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതിയുമായി പോലീസ് ഹെൽപ്പ് ലൈന്‍ എന്ന സന്ദേശം വ്യാജമാണ്. ഇത്തരമൊരു സന്ദേശം നല്കിയിട്ടില്ലെയെന്നും ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമല്ലെന്നും പോലീസ് തന്നെ സ്ഥിരികരിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:സ്ത്രീ സുരക്ഷയ്ക്കായി പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും..? പ്രചരിക്കുന്നത് വ്യാജ സന്ദേശം…
Fact Check By: Vasuki SResult: False


