വിവരണം

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.

നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ.. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.

ഇത് ഇന്ത്യ മുഴുവൻ ബാധകമാണ്.. എന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് ഈ സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. വാട്‌സാപ്പ് പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം -

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു പോലീസ് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഇത്തരമൊരു ഹെല്‍പ്പ്‌ലൈന്‍ സേവനം പോലീസ് ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്. ഇത്തരത്തിലൊരു ഹെല്‍പ്പ്‌ലൈന്‍ സംവിധാനം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലാ ഈ സന്ദേശം തികച്ചും വ്യാജമാണ് ഇതെ കുറിച്ചുള്ള പ്രതികരണം സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് പോലീസ് മീ‍ഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സ്ഥരീകരിച്ച് അവര്‍ പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു.

സ്റ്റേറ്റ് പോലീസ് മീ‍ഡിയ സെന്‍ററിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് -

Facebook Post Archived Screenshot

നിഗമനം

പോലീസ് തന്നെ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലായെന്നും ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമല്ലായെന്നും സ്ഥിരകീരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും നിലവില്‍ വന്നു എന്ന ഈ വാ‌ട്‌സാപ്പ് സന്ദേശം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False