24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം 

ദേശീയം | National രാഷ്ട്രീയം

വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയില്‍ മല്‍സരിക്കുന്ന പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

പ്രിയങ്ക ഗാന്ധിയെ പറ്റി 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് എന്ന നിലയിലാണ് പ്രചരണം നടത്തുന്നത്.  “വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ” എന്ന വാചകങ്ങളും 24 ന്യൂസിന്‍റെ പേരും ലോഗോയും കാണാം. 

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഇത്തരത്തില്‍ എന്തെങ്കിലും വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ ആദ്യം 24 ന്യൂസിന്‍റെ ഓണ്‍ലൈന്‍ പതിപ്പിലും ഫേസ്ബുക്ക് പേജിലും തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു തലക്കെട്ടില്‍ യാതൊരു വാര്‍ത്തയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ 24 ന്യൂസ് വാര്‍ത്താ വിഭാഗവുമായി ബന്ധപ്പെട്ടു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ഈതെന്നും ഇങ്ങനെയൊരു വാര്‍ത്ത 24 ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വ്യാജ പ്രചരണത്തിനെതിരെ 24 ന്യൂസ് ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്കിയിട്ടുണ്ട്. 

പ്രിയങ്ക ഗാന്ധിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടുകളും  ചിത്രങ്ങളും 24 ന്യൂസ് ഓണ്‍ലൈന്‍ പതിപ്പില്‍ കാണാം. 

തുടര്‍ന്ന് ഞങ്ങള്‍ എം‌എല്‍‌എ ടി സിദ്ദിഖുമായി സംസാരിച്ചു, തന്‍റെ പേര് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

നിഗമനം 

പ്രചരണത്തിന് വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി പോര്‍ക് ഫ്രൈ കഴിക്കാന്‍ ടി സിദ്ദിഖിനോട് ആഗ്രഹം പങ്കുവച്ചു എന്നു 24 ന്യൂസ് വാര്‍ത്ത നല്കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണ്. 24 ന്യൂസ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം

Written By: Vasuki S 

Result: Misleading