ആയുധ പൂജയുടെ ഈ ചിത്രം നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത്തിന്  മുമ്പ് എടുത്തതാണ്… 

Misleading Political

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി മോദി ആയുധ പൂജ ചെയ്യുന്ന ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ പൂജ അദ്ദേഹം പ്രധാനമന്ത്രി ആയതിനു ശേഷം ചെയ്തതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയുടെ ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “രാജ്യത്തിന്‍റെ പ്രധാനമന്ത്രി ചെയ്യുന്നതുപോലെ ഓരോ ഹിന്ദുവും ആയുധ പൂജ ചെയ്യൂ. ഭീരുത്വം കൈവെടിയു. ഗാന്ധിസം ഉപേക്ഷിക്കൂ.

എന്നാൽ ശരിക്കും പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ഈ പൂജ ചെയ്തതാണോ?  നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ സംഭവവുമായി ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ഈ തിരച്ചിലിൽ ഞങ്ങൾ ദേശ് ഗുജറാത്ത് എന്ന മാധ്യമം 2013ൽ അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഈ വീഡിയോ കണ്ടെത്തി. 

വീഡിയോയുടെ ശീർഷകം പ്രകാരം ഈ പൂജ പ്രധാനമത്രി മോദി ചെയ്തത് അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു. ഈ ചിത്രം ഞങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ വെബ്സൈറ്റിലും ഈ ചിത്രം ലഭിച്ചു. ഒക്ടോബർ 13, 2013ന് ഗാന്ധിനഗറിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വിജയദശമിക്ക് നടത്തിയ പൂജയുടെ ചിത്രമാണിത്.

ലേഖനം വായിക്കാൻ – narendramodi.com | Archived

ഈ സമയത് അവിടെ പോലീസും സെക്യൂരിറ്റി ഗാർഡുകളും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഈ പരിപാടിയുടെ മുഴുവൻ വീഡിയോ നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

നിഗമനം  ആയുധ പൂജ ചെയ്യുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം 11 കൊല്ലം പഴയതാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പോലെ അന്ന് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ല.