കാശ്മീരിൽനിന്ന്തിരിച്ച്വരുമ്പോൾരാഹുൽഗാന്ധിയുംഒരുസ്ത്രീയുംതമ്മിൽനടന്നസംസാരത്തിന്‍റെവീഡിയോതെറ്റായിപ്രചരിപ്പിക്കുന്നു…

Political

സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വിദേശ സന്ദർശനം നടത്തുന്ന രാഹുൽ ഖണ്ഡിയെ ഫ്ലൈറ്റിൽ വച്ച് കാശ്മീരി പണ്ഡിറ്റുകൾ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു എന്നാണ് ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചാരണം.

പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

https://archive.org/embed/scrnli_jtDUTVB0NXeGFr

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രീ രാഹുൽ ഗാന്ധിയിനോട് സംസാരിക്കുന്നതായി കാണാം. വിഡിയോയിൽ സ്ത്രീ രാഹുൽ ഗാന്ധിയോട് അവരുടെ പ്രശ്നങ്ങൾ പറയുകയാണ്. പോസ്റ്റിന്‍റെ അടികുറിപ്പിൽ ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “വിദേശ സന്ദർശനം നടത്തുന്ന രാഹുൽ ഖണ്ഡിയെ🐷ഫ്ലൈറ്റിൽ വച്ച് കാശ്മീരി പണ്ഡിറ്റുകൾ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു 🤔.

 ഇയാൾ എന്തുകൊണ്ടാണ് നിരന്തരം കാശ്മീരി പണ്ഡിറ്റുകൾക്ക് അനുകൂലമായ നിലപാടെടുത്ത മോദിയെ എതിർക്കുന്നത് എന്ന്🤦‍♀️.

     മൂന്നു ദശാബ് ത്തോളം കോൺഗ്രസ് ഭരണകാലത്ത് ജമ്മു കാശ്മീരിൽ ഇസ്ലാമിക ജിഹാദികൾ  10000 ത്തോളം കാശ്മീരി പണ്ഡിറ്റുകളെ കെ 47 തോക്ക് കൊണ്ട്   ഉന്മൂലനം ചെയ്തപ്പോൾ കോൺഗ്രസ് ഭരണകൂടം അവർക്ക് നിശബ്ദമായി ഒത്താശ ചെയ്യുകയായിരുന്നു!!!.

    പ്രതിപക്ഷ സഖ്യത്തിന്‍റെ നേതാവായ ഇയാൾ ഇപ്പോഴും തീവ്രവാദ പക്ഷത്ത് ഉറച്ചുനിൽക്കുന്നു 🙄

 എന്നാൽ എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് അന്വേഷിക്കാം.

 വസ്തുത അന്വേഷണം 

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ ഈ വാർത്ത ലഭിച്ചു. 

ഈ വാർത്ത NDTV പ്രസിദ്ധികരിച്ചത് 26 ഓഗസ്റ്റ് 2019നാണ്. 5 ഓഗസ്റ്റ് 2019ന്  കേന്ദ്ര സർക്കാർ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് ജമ്മു കശ്മീർ എന്ന സംസ്ഥാനം ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറി. ഇതിനെ തുടർന്ന് ജമ്മു കാശ്മീരിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ വീട്ടുതടങ്കലിൽ ഇട്ടു. പ്രദേശത്തിൽ ഇൻറ്റർനെറ്റും നിരോധിച്ചിരുന്നു. ഇതിന്‍റെ ഇടയിൽ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും ജമ്മു കാശ്മീരിൽ പോകാൻ ശ്രമിച്ചു പക്ഷെ അവർ അവിടെ പോകാൻ കേന്ദ്ര സർക്കാർ സമ്മതിച്ചില്ല. സംഭവത്തിനെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം.

ഓഗസ്റ്റ് 2019ൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജമ്മു കാശ്മീർ സന്ദർശനം നടത്താൻ ശ്രീനഗർ വിമാനത്താവളത്തിൽ എത്തി. പക്ഷെ അവരെ വിമാനത്താവളത്തിൽ നിന്ന്തിരിച്ചു അയച്ചു.

വാർത്ത വായിക്കാൻ – Jagran | Archived 

അങ്ങനെ തിരിച്ച് വരുന്ന ഫ്ലൈറ്റിൽ ഒരു കാശ്മീരി സ്ത്രീ രാഹുൽ ഗാന്ധിയെ കണ്ട് അവരുടെ പ്രശ്നങ്ങൾ പങ്ക് വെച്ചിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ ന്യൂസ് 18ന്‍റെ അസ്സോസിയേറ്റ് എഡിറ്റർ അരുൺ കുമാർ സിംഗ് Xൽ പങ്ക് വെച്ചിരുന്നു. ഈ വീഡിയോ പ്രിയങ്ക ഗാന്ധി തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തിരുന്നു.

നിഗമനം  

രാഹുൽ ഗാന്ധിയുടെ വിദേശ സഞ്ചാരത്തിനിടയിൽ കാശ്മീരി പണ്ഡിറ്റുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2019ൽ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റിൽ രാഹുൽ ഗാന്ധിയും ഒരു കാശ്മീരി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിന്‍റെതാണ്. തെറ്റായ വിവരണത്തോടെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.