
മുതിര്‍ന്ന CPI(M) നേതാവ് സുഭാഷിണി ഹൈദര്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നു എന്ന തരത്തില്‍ ഒരു സ്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോയില്‍ കാണുന്ന ഈ സ്ത്രി സുഭാഷിണി ഹൈദര്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രിയുടെ അഭിമുഖം കാണാം. ഈ അഭിമുഖത്തില്‍ അദ്ദേഹം രാഹുല്‍ ഗാന്ധി ഇന്ത്യയെ നയിക്കാന്‍ യോഗ്യനല്ല അതെ സമയം ഇന്ത്യയെ വികസിപ്പിക്കാന്‍ നരേന്ദ്ര മോദി തന്നെ വേണം എന്നാണ്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*CPM leader Subhashini Ali Am seeing the change of heart of a CPM leader for the first time !*👍👏😍
ഇതാരാണെന്ന് അറിയുമോ ???
തലമുതിർന്ന ചീപ്പിയ്യേം നേതാവ്.
എന്താ പറയുന്നതെന്ന് അറിയുമോ???
ലോകത്തിന്‍റെ ഇന്നത്തെ യുദ്ധസമാന സാഹചര്യത്തിൽ മോദിയെയാണ് നമ്മുക്ക് വേണ്ടത് അല്ലാതെ എട്ടും പൊട്ടും തിരിയാത്ത ഇന്ത്യയെ കുറിച്ച് ഒരു ചുക്കും അറിയാത്ത പപ്പു രാഹുൽ വിൻസിയെ അല്ലാ. ഇന്നത്തെ സാഹചര്യത്തിൽ മോഡിയെകൊണ്ടല്ലാതെ വേറെ ആരെകൊണ്ടും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല……. എന്ന്.
വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത എല്ലാ അടിമ കൊങ്ങി കമ്മികളുംകേട്ട് മനസിലാക്കുക.😎😎”
എന്നാല്‍ ഈ അവകാശവാദം എത്രത്തോളം സത്യമാണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ നമുക്ക് ഒരു ചാനല്‍ 99 Khabar ന്‍റെ ലോഗോ മൈക്രോഫോണില്‍ കാണാം. ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇവരുടെ യുട്യൂബ് ചാനല്‍ ലഭിച്ചു. ഈ ചാനലിലെ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ ജനുവരി 29, 2024ന് പ്രസിദ്ധികരിച്ച ഒരു വീഡിയോ കണ്ടെത്തി. “എന്താണ് സുന്ദരിയായ പെണ്‍കുട്ടികള്‍ക്ക് രാഹുല്‍ ഗാന്ധിയോട് പിണക്കം.” എന്നാണ് വീഡിയോയുടെ ശീര്‍ഷകം. പ്രസ്തുത ക്ലിപ്പും ഈ വീഡിയോയുടെ ഭാഗമാണ്. വീഡിയോ താഴെ കാണാം.
6:56 മിനിറ്റ് മുതല്‍ നമുക്ക് ക്ലിപ്പില്‍ കാണുന്ന സ്ത്രീയെ കാണാം. ഈ സ്ത്രി CPM നേതാവ് സുഭാഷിണി അലിയല്ല. അവിടെ കറങ്ങാന്‍ വന്ന ഒരു സ്ത്രിയാണ്. ഈ കാര്യം സുഭാഷിണി അലിയും തന്‍റെ ഔദ്യോഗിക X അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ പോസ്റ്റ് താഴെ കാണാം.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും CPM പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി മുന്‍ എം.പിയും കൂടിയാണ്. ഈ വീഡിയോക്കെതിരെ അവര്‍ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിരുന്നു. വീഡിയോയില്‍ കാണുന്ന സ്ത്രിയും സുഭാഷിണി അലിയുടെ മുഖവും താഴെ താരതമ്യം ചെയ്തിട്ടുണ്ട്. ഈ താരതമ്യം കണ്ടാല്‍ ഈ സ്ത്രി സുഭാഷിണി അലിയല്ല എന്ന് വ്യക്തമാകുന്നു.
നിഗമനം
മുതിര്‍ന്ന CPM നേതാവ് സുഭാഷിണി അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ മറ്റൊരു സ്ത്രിയുടെതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വൈറല്‍ വീഡിയോയില്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് CPM നേതാവ് സുഭാഷിണി ഹൈദരല്ല
Fact Check By: K. MukundanResult: False
