ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ ഹിംസയുടെ കേസില്‍ പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ്‌ പോലീസ് എന്‍കൌണ്ടറില്‍ കൊല്ലപെട്ടിട്ടില്ല 

Misleading രാഷ്ട്രീയം

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രയ്ക്കിടെ ഹിംസയുടെ വാര്‍ത്തകള്‍ വന്നിരുന്നു.ഈ സംഭവത്തില്‍ രാം ഗോപ്പാല്‍ മിശ്ര എന്ന യുവാവ് വെടിയേറ്റ് കൊല്ലപെട്ടു. ഈ സംഭവത്തിനെ ശേഷം ഈ കേസിലെ ഒരു പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ് പോലീസുമായിയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

ThreadsArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “ഉത്തര്‍പ്രദേശില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസ്! പ്രതി സര്‍ഫറാസ് പോലീസ് എന്‍കൌണ്ടറില്‍ കൊല്ലപെട്ടു.” 

എന്നാല്‍ ഈ വാര്‍ത്ത‍ ശരിയാണോ തെറ്റാണോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ പരിശോധിച്ചു. ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം മിശ്രയുടെ കൊലപാതകത്തിന്‍റെ കേസിലെ രണ്ട് പ്രതികള്‍ തലീമും സര്‍ഫറാസും നേപ്പാളില്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്തിനിടെ പോലീസുമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ ഫഹീമും സര്‍ഫറാസീനും പോലീസിന്‍റെ വെടിയേറ്റു. ഈ സംഭവം ഒക്ടോബര്‍ 17ന് ബഹ്‌റൈച്ചിലെ ഹാന്‍ഡ ബഷേരി പ്രടെഷതിലാണ് സംഭവിച്ചത്. തലീമും സര്‍ഫറാസും പോലീസിന്‍റെ പിടിയിലുള്ള മുഖ്യ പ്രതി അബ്ദുല്‍ ഹമീദിന്‍റെ മക്കളാണ്. 

വാര്‍ത്ത‍ വായിക്കാന്‍ – India Today | Archived

വാര്‍ത്ത‍യില്‍ ബഹ്‌റൈച്ച് എസ്.പി. വൃന്ദ ശുക്ല പറയുന്നത്, “മൊത്തത്തില്‍ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് പേര് പോലീസ് ഫൈറിംഗില്‍ പെരിക്കെട്ടി. ഞാന്‍ ഇവിടെ അവരുടെ സ്ഥിതി എന്താണെന്ന് നോക്കാന്‍ വന്നതാണ്. പരിക്കെട്ടിയവരുടെ പേര് മൊഹമ്മദ്‌ സര്‍ഫറാസ്  മൊഹമ്മദ്‌ താലീം എന്നാണ്. ” ഇതിനെ ശേഷം ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ആരെങ്കിലും മരിച്ചതായി വാര്‍ത്തയില്‍ പറയുന്നില്ല. ഇതേ കാര്യം മറ്റേ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്തയിലും ആരുടേയും മരണത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഏറ്റുമുട്ടലില്‍ ഇവര്‍ ഗുരുതരമായി പരിക്കെറ്റി എന്ന് പറയുന്നുണ്ട്.

ന്യൂസ്‌ 18 വാര്‍ത്ത‍യും പരിക്കെട്ടിയവര്‍ ആശുപത്രിയില്‍ ചികിത്സ നെടുകെയാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഞങ്ങള്‍ക്ക് ന്യൂസ്‌18ന്‍റെ യുട്യൂബ് ചാനലില്‍ ബഹ്‌റൈച്ച് എസ്.പി. വൃന്ദ ശുക്ലയുടെ ഒരു വീഡിയോ ബൈറ്റും ലഭിച്ചു.

https://youtu.be/RzunKkZ1fFE

വീഡിയോയില്‍ എസ്.പി. പറയുന്നത് ഇങ്ങനെയാണ്: “മൊഹമ്മദ്‌ സര്‍ഫറാസ് ഏലിയാസ് റിങ്കു, മൊഹമ്മദ്‌ താലീം ഏലിയാസ് സബ്ലു എന്നിവറെ കൊണ്ട് ഞങ്ങള്‍ കൊലപാതകം ചെയ്യാന്‍ ഉപയോഗിച്ച ആയുധം റീകവര്‍ ചെയ്യാന്‍ നാന്‍പ്പാര എന്ന സ്ഥലത്തില്‍ പോയിരുന്നു. അവിടെ ഇവര്‍ മര്‍ഡര്‍ വെപ്പന്‍ ലോഡ് ചെയ്ത് വെച്ചിരുന്നു. അത് ഉപയോഗിച്ച് ഇവര്‍ പൊലീസിനുനേരെ ഫൈരിംഗ് ചെയ്തു. സ്വയംരക്ഷക്കായി പോലീസും ഫൈറിംഗ് ചെയ്തപ്പോള്‍ ഇവര്‍ക്ക് പരികെറ്റിയിട്ടുണ്ട്. ഇവരെ ചികിത്സക്കായി കൊണ്ട് പോയിട്ടുണ്ട്. മറ്റേ 3 പേരയും ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഈ 5 പേരെ ഔദ്യോഗികമായി ഞങ്ങള്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദേശിയ സുരക്ഷാ നിയമം (NSA) പ്രകാരവും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഞങ്ങളുടെ ടീമുകള്‍ മറ്റേ പ്രതികളെയും പിടികുടാന്‍ ശ്രമിക്കുന്നുണ്ട്.

ഇവരില്‍ ആരെങ്കിലും മരിച്ചുവോ എന്ന് ഒരു മാധ്യമപ്രവര്‍തകന്‍ ചോദിച്ചപ്പോള്‍ ഇവരില്‍ ആരും മരിച്ചില്ല എന്ന് എസ്.പി. ശുക്ല സ്ഥിരികരിച്ചു. “ഇവര്‍ ചികിത്സയിലാണ്. പരികെട്ടിയിട്ടുണ്ട് പക്ഷെ ആരും ഈ നടപടിയില്‍ മരിച്ചിട്ടില്ല.” എന്ന് എസ്.പി. വൃന്ദ ശുക്ല സ്ഥിരികരിക്കുന്നു.

നിഗമനം

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ രാം ഗോപാല്‍ മിശ്ര എന്ന യുവാവിന്‍റെ കൊലപാതകത്തിന്‍റെ കേസിലെ പ്രതി സര്‍ഫറാസിനെ യുപി പോലീസ് എന്‍കൌണ്ടറില്‍ കൊന്നു എന്ന വാര്‍ത്ത‍ തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പോലീസിനെ ആക്രമിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച സര്‍ഫറാസിനെ പോലീസ് വെടിവെച്ചു പക്ഷെ സര്‍ഫറാസ് മരിച്ചിട്ടില്ല പരികെട്ടിയിട്ടുളളു. നിലവില്‍ സര്‍ഫറാസ് ചികിത്സയിലാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)