
താലിബാനുമായി നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സൈനികരുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാൻ പതാകയില്‍ പൊതിഞ്ഞ് ചില ശവപെട്ടികൾ പാക് സൈന്യം തോളിൽ കയറ്റി കൊണ്ട് വരുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കഴിഞ്ഞ 72 മണിക്കൂറുകൾക്കുള്ളിൽ 112 ഭടന്മാരെയാണ് ഡുറാൻ്റ് ലൈനിലേക്കയച്ച് ” ഷൂ നക്കി ” കൊലയ്ക്കു കൊടുത്തത് . ഷൂ നക്കി ബോംബിട്ട് അഫ്ഗാനെ കത്തിക്കുമ്പോൾ ഗൊറില്ല യുദ്ധവിദ്ഗ്ധരായ അഫ്ഗാനികൾ “ഷൂ നക്കി ” യുടെ മടയിൽക്കയറി കൊന്നുകൊലവിളിക്കുകയാണ്. തീർത്തും നിരായുധരായ അവർ …… അപ്പോൾ ദൈവം അവരുടെകൂടെയല്ലേ ? ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ അന്താരാഷ്ട്ര ന്യൂസ് ഏജൻസി അസോസിയേറ്റഡ് പ്രസ് (AP)യുടെ യൂട്യൂബ് ചാനലിൽ കണ്ടെത്തി.
വീഡിയോയുടെ ശീർഷകം പ്രകാരം കഴിഞ്ഞ കൊല്ലം ഓഗസ്റ്റിൽ ഇറാനിലെ യാജദ് നഗരത്തിൽ തീർത്ഥാടനത്തിനായി പോയ 28 ഷിയാ പാകിസ്ഥാനി പൗരന്മാർ ഒരു ബസ് അപകടത്തിൽ മരണം പ്രാപിച്ചു. ഇവരുടെ മൃതദേഹങ്ങളാണ് വീഡിയോയിൽ നാം കാണുന്നത്. പാക്കിസ്ഥാൻ സൈന്യം ഇവരുടെ മൃതദേഹങ്ങൾ പാകിസ്ഥാനിലെ ജേക്കബാബാദ് എയർപോർട്ടിൽ കൊണ്ട് വന്നപ്പോൾ എടുത്ത ദൃശ്യങ്ങളാണ് ഇത്.
ബിബിസി റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ സിന്ധ് സംസ്ഥാനത്തിൽ നിന്ന് ഇറാക്കിലെ കാർബാലയിലേക്ക് പോകുന്ന തീർത്ഥാടകരുടെ ബസ് ഇറാനിലെ യാജദ് പ്രദേശത്തെ അപകടത്തിൽ പെട്ടു. ഈ ദുരന്തത്തിൽ 28 പേര് മരിച്ചു 23 പേര്ക്ക് പരിക്കേറ്റി. 10 ഒക്ടോബർ 2025ന് കാബൂളിൽ വ്യോമാക്രമണമുണ്ടായി. പാക്കിസ്ഥാൻ ഈ വ്യോമാക്രമണത്തിൻ്റെ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തില്ല എന്നാലും താലിബാൻ നേതൃത്വം പാകിസ്ഥാനിനെയാണ് കുറ്റപ്പെടുത്തിയത്. ഇതിനെ തുടർന്ന് 12 ഒക്ടോബർ 2025ന് താലിബാൻ പാകിസ്ഥാൻ അതിർത്തിയിൽ പാക് സൈന്യത്തിൻ്റെ പോസ്റ്റുകളെ ആക്രമിച്ചു.
നിഗമനം
താലിബാനുമായി നടന്ന യുദ്ധത്തിൽ മരിച്ച പാക്കിസ്ഥാൻ സൈനികരുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2024ൽ ഇറാനിൽ ബസ് അപകടത്തിൽ മരിച്ച പാകിസ്ഥാനി പൗരന്മാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഇറാനിൽ ബസ് അപകടത്തിൽ മരിച്ച പാകിസ്ഥാനി പൗരന്മാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading


