കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
തൃശൂര്‍ പൂരം കലക്കാന്‍ പോലീസ് ആസൂത്രിതമായി ശ്രമം നടത്തിയതാണെന്ന പി.വി.അന്‍വറിന്‍റെ അരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അറിവോടെയാണ് ഇതിനായി ആര്‍എസ്എസുമായി ഗൂഡാലോചന നടത്തിയതെന്നും ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമനായി പ്രചരിക്കുന്നുണ്ട്. ഇനി ഈ വർഷവും പൂരത്തിന്‍റെ ഭാഗമായി കലക്കൽ ഉണ്ടാകും. എന്ന തലക്കെട്ട് നല്‍കി ബോംബ് സീന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
Facebook Post | Archived Screenshot |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാവി വേഷമണിഞ്ഞിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റേത് തന്നെയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. മുന്‍ ഡിജിപിയും ബിജെപി പ്രതിനിധിയുമായ ടി.പി.സെന്‍കുമാറിന്‍റെ ചിത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചില്‍ കണ്ടെത്താന്‍ കഴിഞ്ഞ യഥാര്‍ത്ഥ ചിത്രം-
പിന്നീട് ടി.പി.സെന്‍കുമാറിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഇതെ ചിത്രം അദ്ദേഹം പ്രൊഫൈല്‍ ചിത്രമായി അപ്‌ലോഡ് ചെയ്തതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. 2021 ഏപ്രില്‍ 14നാണ് സെന്‍കുമാര്‍ ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ടി.പി.സെന്‍കുമാറിന്‍റെ ചിത്രം -
Facebook Post |
നിഗമനം
അതായത് ടി.പി.സെന്‍കുമാര്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം എഡിറ്റ് ചെയ്ത് വി.ഡി.സതീശന്‍റെ മുഖമാക്കിയതാണ് പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Sources
Malayalam
https://malayalam.factcrescendo.com/