സമൂഹ മാധ്യമങ്ങളില്‍ പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ആര്യന്മാര്‍ വിദേശികളാണ് എന്ന് പറഞ്ഞപ്പോള്‍ നെഹ്രുവിനെ പൊതുവേദിയില്‍ വിദ്യാനന്ദ് വിദെഹ് മുഖത്തടിച്ചതിന് ശേഷം എടുത്ത ചിത്രമാണ് എന്നാണ് പ്രചരണം.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ ഒരു ചിത്രം കാണാം. ചിത്രത്തില്‍ പണ്ഡിറ്റ്‌ നെഹ്‌റുവിനെ ആരോ പിന്നില്‍ നിന്ന് പിടിച്ച് നില്‍കുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*നെഹ്‌റുവിൻ്റെ മുഖത്ത് സ്വാമി വിദ്യാനന്ദ് വിധ് ശക്തമായി അടിച്ചപ്പോൾ.* കാരണം.. *"ഹിന്ദു ആര്യസമാജത്തിൻ്റെ" ആളുകൾ ഇന്ത്യയിലെ അഭയാർത്ഥികളാണെന്ന് ഒരു ചടങ്ങിൽ നെഹ്‌റു തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഇത് കേട്ട് ചടങ്ങിൻ്റെ മുഖ്യാതിഥിയായിരുന്ന സ്വാമി വിദ്യാനന്ദ് വിദേഹ് ജി എഴുന്നേറ്റു നിന്ന് വേദിയിൽ വെച്ച് തന്നെ നെഹ്‌റുവിനെ ശക്തമായി അടിക്കുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു, "ആര്യസമാജ"ക്കാർ അഭയാർത്ഥികളല്ല, അവർ ഞങ്ങളുടെ പൂർവ്വികരും ഈ രാജ്യത്തെ യഥാർത്ഥ നിവാസികളും.* *നിങ്ങളുടെ സ്വന്തം പൂർവ്വികർ "അറബികൾ" ആണ്, നിങ്ങളുടെ ശരീരത്തിൽ "അറബ്" രക്തം ഒഴുകുന്നു, നിങ്ങൾ ഈ മഹത്തായ രാജ്യത്തിൻ്റെ യഥാർത്ഥ താമസക്കാരനല്ല... നിങ്ങൾ ഒരു അഭയാർത്ഥിയാണ്. .."* "സർദാർ പട്ടേൽ ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പോൾ നമ്മൾ ഇതൊക്കെ കാണേണ്ടി വരില്ലായിരുന്നു" എന്നും അദ്ദേഹം പറഞ്ഞു. (വേദിയിൽ അരാജകത്വം ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫർ വളരെ പ്രയാസപ്പെട്ട് പാൻ്റിനുള്ളിൽ ഒളിപ്പിച്ച അന്നത്തെ അപൂർവ ഫോട്ടോ) 【വിദേഹഗാഥ :- പേജ് 637 കടപ്പാട്.】. ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳

എല്ലാ സനാതനി ഹിന്ദുക്കൾക്കും പരമാവധി മുന്നോട്ട്...”

എന്നാൽ എന്താണ് ഈ സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ പ്രചാരണം ഇപ്പോള്‍ തുടങ്ങിയതല്ല. ഇത് വളരെ പഴയതാണ്. ഇതിനു മുമ്പും ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോർട്ട് നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

ആദ്യത്തെ വാദ പ്രകാരം സ്വാമി വിദ്യാനന്ദ് ‘വിദെഹ്’ നെഹ്‌റു ആര്യന്മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥി’കളാണ് എന്ന് 1962ല്‍ ഒരു പ്രസംഗത്തിനിടയില്‍ പറയുകയുണ്ടായപ്പോള്‍ രോഷാകുലരായി നെഹ്‌റുവിനെ മാര്‍ദിച്ചപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. സ്വാമി വിദ്യാനന്ദ് വേദജ്ഞനായിരുന്നു. അദ്ദേഹം വേദങ്ങളുടെ മുകളില്‍ പല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ സ്രോതസ് അദ്ദേഹത്തിന്‍റെ ‘നെഹ്‌റു: ഉത്താന്‍ ഔര്‍ പത്തന്‍ (നെഹ്‌റുവിന്‍റെ വളര്‍ച്ചയും വിഴ്ചയും)” എന്ന പുസ്തകമാണ് എന്ന് ഈ പ്രചരണം നടത്തുന്നവര്‍ ചുണ്ടികാണിക്കുന്നു. ഞങ്ങള്‍ അദ്ദേഹം സ്ഥാപിച്ച വേദ സംസ്ഥാനിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെയൊരു പുസ്തകം എഴുതിയിട്ടുണ്ട് എന്ന് വെബ്സൈറ്റില്‍ പറയുന്നുണ്ട്.

Ved-Sansthan: Founder (veda-sansthan.org) | Archived Link

ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 1962ല്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഒരു സമ്മേളനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. അന്ന് കോണ്‍ഗ്രസ്‌ അണികള്‍ തമ്മില്‍ പരിഭ്രമമുണ്ടായി അവര്‍ ഇവിടെ അവിടെ ഓടാന്‍ തുടങ്ങി ഇതില്‍ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം നടന്നത് ജനുവരി 1962ല്‍ പട്നയിലാണ്. അണികളെ സമാധനപ്പെടുത്താന്‍ അവര്‍ക്കിടയില്‍ പോകാന്‍ ശ്രമിക്കുന്ന നെഹ്‌റുവിനെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പിന്നില്‍ നിന്ന് പിടിക്കുന്ന കാഴ്ചയാണ് നാം ഫോട്ടോയില്‍ കാണുന്നത്. ചിന്താകുലമായ അദ്ദേഹം അണികളിലുള്ള പരിഭ്രാന്തി മാറ്റാനുള്ള നൈരാശ്യപൂര്‍ണമായ ശ്രമം ചെയ്യുന്നത് നമുക്ക് കാണാം. അദ്ദേഹത്തിനെ ആരും മര്‍ദ്ദിച്ചിട്ടുണ്ടായിരുന്നില്ല.

NEHRU ALMOST FALLS | AP Images

നിഗമനം

ആര്യന്മാർ വിദേശത്തില്‍ നിന്ന് ഇന്ത്യയില്‍ വന്നതാണ് എന്ന് പറഞ്ഞ പണ്ഡിറ്റ്‌ നെഹ്രുവിനെ വിദ്യാനന്ദ് വിദെഹ് മുഖത്തടിച്ചു എന്ന പ്രചരണം വ്യാജമാണ്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനമായ ചിത്രം പട്നയില്‍ ജനുവരി 8, 1962ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു യോഗത്തിലുണ്ടായ ഒരു സംഭവത്തിന്‍റെതാണ്. ഇവിടെ ആരും പണ്ഡിറ്റ്‌ നെഹ്രുവിനെ മര്‍ദിച്ചിട്ടില്ല.

Claim Review :   ആര്യന്മാർ വിദേശത്തില്‍ നിന്ന് ഇന്ത്യയില്‍ വന്നതാണ് എന്ന് പറഞ്ഞ പണ്ഡിറ്റ്‌ നെഹ്രുവിനെ വിദ്യാനന്ദ് വിദെഹ് മുഖത്തടിച്ചത്തിനെ ശേഷം എടുത്ത ചിത്രം.
Claimed By :  Social Media User
Fact Check :  FALSE