തകര്‍ന്ന റോഡിലെ വെള്ളക്കെട്ടില്‍ ബസ് യാത്രികന്‍ തെറിച്ച് വീഴുന്ന ഈ വീഡിയോ ഇന്ത്യയിലേതല്ലാ.. വസ്‌തുത ഇതാണ്..

Misleading രാഷ്ട്രീയം | Politics

വിവരണം

നമ്മുടെ ജി പുതുതായി കണ്ടുപിടിച്ച സ്പേസ് ടെക്നോളജിയിലൂടെ പണിഞ്ഞ റോഡ്. ഇതുപോലെ വികസനത്തിനുള്ള പുതിയ പുതിയ ടെക്നോളജി വെറയുമുണ്ടോ ജി.. എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന് അശേഷം സഞ്ചാരയോഗ്യമല്ലാത്ത ഒരു പാതയിലൂടെ ട്രക്കില്‍ യാത്ര ചെയ്യുന്ന യാത്രികര്‍. റോഡിലെ വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്ന ട്രക്കിന്‍റെ മുകളില്‍ ഇരുന്ന ഒരു യാത്രക്കാരന്‍ തെറിച്ച് വെള്ളക്കെട്ടിലേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളർക്കം. അനീഷ് നന്ദ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ഇന്ത്യയില്‍ നിന്നുമുള്ളതാണോ? കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡിന്‍റെ ദുരവസ്ഥയാണോ വീഡിയോയില്‍ കാണുന്നത്? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വീഡിയോ യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. ബുളെറ്റിന്‍ ഐന്യൂസ് എന്ന വാര്‍ത്ത ചാനല്‍ 2022 ഒക്ടോബര്‍ ഒന്നിന് പങ്കുവെച്ച വാര്‍ത്തയാണിത്. Viral Penumpang Mobil Jatuh Akibat Lewat Jalan Rusak Parah di Labuhan Batu എന്നതാണ് വീഡിയോയുടെ തലക്കെട്ട്. ഇത് ഗൂഗിളില്‍ പരിഭാഷ ചെയ്തതില്‍ നിന്നും ലബുഹാന്‍ബട്ടുവിലെ തകര്‍ന്ന റോഡിലൂടെ പോയ വാഹനം അപകടത്തില്‍പ്പെട്ടു എന്നതാണ് വാര്‍ത്ത തലക്കെട്ടിന്‍റെ പരിഭാഷ.

ലബുഹാന്‍ബട്ടു എന്ന് ഗൂഗിള്‍ ചെയ്തതില്‍ നിന്നും ഇന്തോനേഷ്യയിലെ വടക്കന്‍ പ്രവശ്യയിലെ ഒരു പ്രദേശമാണ് ലബുഹാന്‍ബട്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

ബുളെറ്റിന്‍ ഐന്യൂസ് പങ്കുവെച്ച വാര്‍ത്ത വീഡിയോ –

YouTube Video 

ഇതെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ ചെയ്തതില്‍ നിന്നും മെട്രോ ടിവി ന്യൂസ് എന്ന വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്നും ഇതെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു.

നിഗമനം

ഇന്തോനേഷ്യയിലെ വടക്കന്‍ പ്രവശ്യയിലെ ഒരു ലബുഹാന്‍ബട്ടു റീജെന്‍സിയില്‍ രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ വാഹനാപകടത്തിന്‍റെ വീഡിയോയാണിത്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡാണെന്ന പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.