മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് കെ എം ഷാജി എംഎല്‍എക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
വിവരണം
കെ എം ഷാജി എം എല്‍ എ യെ ഇ ഡി ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങി. മനോരമ ഓണ്‍ ലൈനിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജിയുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: “ഒരു മാസമായ് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഈ മാസം അവസാനവാരം താന്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോയേക്കും : കെഎം ഷാജി”
മാധ്യമ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് വിശ്വാസ്യത വര്‍ദ്ധിപ്പിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന രീതി സാമൂഹ്യ മാധ്യമങ്ങളില്‍ പതിവാണ്. ഇതില്‍ സത്യമായവയും വ്യാജ പ്രചാരണവും ഉണ്ടാകും. ഇത്തരത്തില്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്ത തരത്തില്‍ സമര്‍ത്ഥമായി നടത്തിയ ചില വ്യാജ പ്രചാരണങ്ങള്‍ ഫാക്റ്റ് ക്രസന്റോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പ്രചരിച്ച വൈറല്‍ പോസ്റ്റിനു മുകളില്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് താഴെ വായിക്കാം
FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
ഇതും അത്തരത്തിലെ ഒരു വ്യാജ പ്രചരണം മാത്രമാണ്. ഞങ്ങളുടെ അന്വേഷണവും കണ്ടെത്തലും താഴെ കൊടുക്കുന്നു
വസ്തുതാ വിശകലനം
ഫേസ്ബുക്കില്‍ വാര്‍ത്ത തിരഞ്ഞപ്പോള്‍ വാര്‍ത്ത ഇതിനോടകം വൈറലായി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഞങ്ങള്‍ വാര്‍ത്തയുടെ വിശദാംശങ്ങളറിയാന്‍ മനോരമയുടെ എഡിറ്റോറിയലുമായി ബന്ധപ്പെട്ടപ്പോള്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്നുംഇത്തരത്തിലൊരു വാര്‍ത്ത മനോരമ നല്‍കിയിട്ടില്ല എനും അവിടെ നിന്നും അറിയിച്ചു. “മനോരമയില്‍ കെ എം ഷാജിയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ആരംഭിച്ചത്. തെറ്റായ പ്രചരണത്തിനെതിരെ വിശദീകരണവുമായി മനോരമ ഓണ്‍ലൈന്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.”
കെ എം ഷാജി എം എല്‍ എ യുമായി നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം. അഭിമുഖത്തില്‍ ഒരിടത്തും പോസ്റ്റില്‍ നല്‍കിയ പോലുള്ള ഒരു പരാമര്‍ശം അദ്ദേഹം നടത്തുന്നില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കെഎം ഷാജി എംഎല്‍എയുമായി സംസാരിച്ചു. “ഈ വ്യാജ പ്രചരണത്തിനെതിരെ ഞാന്‍ പ്രതികരിക്കാതെ ഇരുന്നതാണ്. മനോരമ തന്നെ വിശദീകരണം നല്‍കിയിരുന്നല്ലോ. ഞാന്‍ മനോരമയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖത്തിന്‍റെ മറവില്‍ വ്യാജ പ്രചരണം നടത്തുകയാണ്. അതില്‍ ഇങ്ങനെ യാതൊരു കാര്യവും പറയുന്നില്ല.”
മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചാരണമാണ് പോസ്റ്റിലൂടെ ചെയ്തിട്ടുള്ളത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിട്ടുള്ളത് പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചാരണമാണ് നടത്തുന്നത്.
Title:മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് കെ എം ഷാജി എംഎല്‍എക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False