
ബുര്‍ഖ ധരിച്ച സ്ത്രീ ബസിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ തടയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സംഘപരിവാര്‍ അനുകൂലികള്‍ അല്ലാത്തവര്‍ ബസില്‍ കയറേണ്ടെന്നും ഇത് ഉടമയുടെ തീരുമാനമാണെന്നും ജീവനക്കാരന്‍ ഞ്ഞുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതാണെന്ന് പറയുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ സംഘപരിവാർ അടിമകൾ അല്ലാത്തവർ ബസ്സിൽ കയറാൻ പാടില്ല
പണം തന്നിട്ടല്ലേ ഞങ്ങൾ യാത്ര ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ തന്റെ മുതലാളി കയേറ്റേണ്ടെന്നാണ് പറഞ്ഞതെന്നാണ് അവന്റെ പക്ഷം”
എന്നാല്‍ വീഡിയോയിലെ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ബസ് എടുക്കുമ്പോള്‍ മാത്രം കയറിയാല്‍ മതിയെന്ന് പറഞ്ഞ് ഹ്രസ്വദൂര യാത്രക്കാരെ കണ്ടക്ടര്‍ മാറ്റി നിര്‍ത്തുന്ന ദൃശ്യമാണിത്.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യം ഉള്‍പ്പെടുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലഭിച്ചു. സെപ്റ്റംബര്‍ 12ന് പങ്കുവച്ചിട്ടുള്ള പോസ്റ്റിലെ വിവരണം അനുസരിച്ച് തിരുച്ചെന്തൂരില്‍ നിന്ന് തൂത്തുക്കുടിയിലേക്കുള്ള സ്വകാര്യ ബസ് ഹ്രസ്വദൂര യാത്രക്കാരെ കയറ്റാന്‍ വിസമ്മതിച്ചതാണ്.
വീഡിയോയിലുള്ള കണ്ടക്ടറുടെയും സ്ത്രീയുടെയും സംഭാഷണത്തെപ്പറ്റി ഞങ്ങളുടെ തമിഴ് ടീമിനോട് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ പരിഭാഷ ഇങ്ങനെയാണ്:
തൂത്തുക്കുടിയിലേക്കാണെങ്കില്‍ കയറൂ എന്നും, ഇടയിലുള്ള സ്ഥലങ്ങളില്‍ പോകേണ്ടവര്‍ ബസ് പോകുമ്പോള്‍ കയറൂ എന്നുമാണ് കണ്ടക്ടര്‍ പറയുന്നത്. കായല്‍പട്ടണം വഴിയാണോ പോകുന്നതെന്ന് യാത്രക്കാര്‍ ചോദിക്കുമ്പോള്‍ അതേയെന്ന് കണ്ടക്ടര്‍ മറുപടി പറയുന്നു. മറ്റുള്ളവരെ എന്തിനാണ് കയറ്റിയതെന്ന് ചോദിക്കുമ്പോള്‍ അതെല്ലാം തൂത്തുക്കുടിയിലേക്ക് പോകുന്നവരാണെന്നും പറയുന്നുണ്ട്. ഒരു വൃദ്ധയോടും കണ്ടക്ടര്‍ ഇതേ കാര്യം പറയുന്നതായി കാണാം.
സംഭവത്തെപ്പറ്റി ഇടിവി ഭാരത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് സവാരി നടത്തുന്ന വിഎസ്എസ് എന്ന സ്വകാര്യ ബസില്‍ നിന്നുള്ള ദൃശ്യമാണിത്. കായല്‍പട്ടണത്തേയ്ക്ക് പോകുന്നതിനായി ബസില്‍ കയറാന്‍ എത്തിയ സ്ത്രീയോട് ഇപ്പോള്‍ കയറേണ്ടെന്ന് ജീവനക്കാരന്‍ പറയുകയായിരുന്നു. തൂത്തുക്കുടയിലേക്കുള്ള ആളുകള്‍ കയറിയതിനുശേഷം ബസ് എടുക്കാറാകുമ്പോള്‍ അറിയിക്കുമെന്നും അപ്പോള്‍ കയറാമെന്നുമാണ് ജീവനക്കാരന്‍ സ്ത്രീയോട് പറയുന്നത്.

ഇത്തരത്തില്‍ പതിവായി ഹ്രസ്വദൂര യാത്രക്കാരെ കയറ്റാതെ പോകുന്നത് സംബന്ധിച്ച് പരാതിയുണ്ടെന്നും വീഡിയോ വൈറലായതോടെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായും വാര്‍ത്തയില്‍ പറയുന്നു.
സെപ്റ്റംബര്‍ 12ന് നടന്ന സംഭവമാണെന്നും തൊട്ടടുത്ത ദിവസം തിരുച്ചെന്തൂര്‍ റീജിയണല്‍ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ സെമ്പകവല്ലി അന്വേഷണം നടത്തി എന്നും വാര്‍ത്തയിലുണ്ട്. ജീവനക്കാര്‍ക്കെതിരെ RTI നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരുച്ചെന്തൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി ആര്‍ടിഐ സെമ്പകവല്ലി പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ തലമുറൈ ടിവി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളിലൊന്നും മുസ്ലിം സ്ത്രീയെ വര്‍ഗീയ ലക്ഷ്യത്തോടെ തടഞ്ഞുവച്ചതായി പറയുന്നില്ല. തിരുച്ചെന്തൂരില്‍ നിന്ന് തൂത്തുക്കുടിയിലേക്കുള്ള റൂട്ടില്‍ നൂറിലധികം ബസുകള്‍ ഉണ്ടെങ്കിലും ഏതാനും ചില ബസുകള്‍ മാത്രമെ കായല്‍പട്ടണം വഴി കടന്നുപോകുന്നുള്ളൂ. അതിനാല്‍ ഇവിടേക്കുള്ള ബസില്‍ തിരക്ക് അധികമാകും. അതുകൊണ്ട് ദീര്‍ഘദൂര യാത്രക്കാര്‍ ബസില്‍ കയറില്ലെന്ന ആശങ്ക കൊണ്ട് ആദ്യം ഇത്തരക്കാരെ മാത്രമെ ബസുകാര്‍ കയറ്റൂ. പിന്നീട് ബസ് എടുക്കാറാകുമ്പോള്‍ മാത്രമെ ഹ്രസ്വദൂര യാത്രക്കാരെ കയറാന്‍ അനുവദിക്കൂ. ഇതുസംബന്ധിച്ച് കാലങ്ങളായി പരാതി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വിശദീകരണത്തിനായി ഞങ്ങള്‍ തിരുച്ചെന്തൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ബന്ധപ്പെട്ടുപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ: ഹ്രസ്വദൂര യാത്രക്കാരെ ബസില്‍ കയറുന്നതില്‍ നിന്നും ജീവനക്കാര്‍ വിലക്കി എന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.”
വീഡിയോയിലെ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
മുസ്ലിമായതിനാല്‍ യാത്രക്കാരിയെ തമിഴ്നാട്ടില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍ കയറാന്‍ അനുവദിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്, ഹ്രസ്വദൂര യാത്രക്കാര്‍ അല്‍പനേരം കഴിഞ്ഞ് ബസിനുള്ളില്‍ കയറിയാല്‍ മതി എന്ന് മുസ്ലീം സ്ത്രീ ഉള്‍പ്പെടെയുള്ള ഏതാനും യാത്രക്കാരോട് ബസ് ജീവനക്കാരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തമിഴ്നാട്ടില്‍ മുസ്ലിം സ്ത്രീയെ ബസില്‍ കയറാന്‍ സമ്മതിച്ചില്ല..? ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…
Fact Check By: Vasuki SResult: False


