സിപിഎം നേതാക്കള്‍ ചൈന അനുകൂല പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചുവെന്ന് വ്യാജ പ്രചരണം…

ദേശീയം | National രാഷ്ട്രീയം | Politics

വിവരണം 

ചൈന ഇന്ത്യ അതിർത്തിയായ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ  സംഘർഷത്തിൽ ജീവൻ  ബലിയർപ്പിച്ചധീരനായ സൈനികർക്കുള്ള ആദരവ് അർപ്പിക്കുകയും ചൈനയുടെ നടപടിയെ അപലപിക്കുകയും ചെയ്യുന്ന വിവിധ പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്. 

ചൈനക്കാരുടെ സൈനിക നടപടിയെ അപലപിക്കുന്നതോടൊപ്പം ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണത്തിനും മൊബൈലുകളിലെ ചൈനീസ് ആപ്പുകളുടെ ബഹിഷ്കരണത്തിനും ഉള്ള ആഹ്വാനങ്ങളുംസാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. 

എന്നാൽ ഇതിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പല പോസ്റ്റുകളും യഥാർത്ഥ പോസ്റ്റുകളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തന്നെ ഈ അടുത്ത കാലത്ത് ഏതാനും പോസ്റ്റുകൾ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

ഇന്നലെ മുതൽ ഫേസ്ബുക്കിൽ വൈറലായ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ മറ്റൊരു പോസ്റ്റ് ആണ് ഇവിടെ നൽകിയിരിക്കുന്നത്. 

archived linkFB post

ഇന്ത്യൻ ആർമി ഡൗൺ ഡൗൺ…വി സപ്പോർട്ട് ടു ചൈന… സിന്ദാബാദ്… എന്ന് എഴുതിയ പോസ്റ്റർ കഴുത്തിലണിഞ്ഞ് പ്രതിഷേധിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് സീതാറാം യെച്ചൂരി എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  ചൈന ഉൽപ്പന്നം മാത്രം ഉപേക്ഷിച്ചാൽ പോരാ ചൈനയുടെ ഈ വിഷവിത്തുകൾ കൂടി ജനം വലിച്ചെറിഞ്ഞു ഓടിക്കണം ഇവർ നാടിനാപത്ത് എന്ന വിവരണവും ചിത്രങ്ങളോടൊപ്പം നൽകിയിട്ടുണ്ട്. ഇന്ത്യയില്‍ സിപിഎം ചൈനയെ അനാവശ്യമായി അനുകൂലിക്കുന്നു എന്ന പരാതി ബിജെപിയും അനുക്കൂല സംഘടനകളും കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.   

കൂടാതെ പോസ്റ്റിലുള്ള മറ്റൊരു ചിത്രം ചൈനയുമായുള്ള സംഘർഷത്തിൽ അയവു വരുത്തണം- കൊടിയേരി ബാലകൃഷ്ണൻ  എന്ന ജനം ടിവിയുടെ ഒരു വാർത്തയാണ്. 

നമുക്ക് സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും കൈയിലെ പോസ്റ്ററുകളെക്കുറിച്ച് അന്വേഷിക്കാം. അവർ രണ്ടുപേരും മാസ്ക് അണിഞ്ഞു കൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തിരിക്കുന്നത് അതായത് ഈ അടുത്തകാലത്താണ് പ്രതിഷേധം നടന്നത് എന്ന് വ്യക്തമാണ്. എന്നാൽ ഇവർ അണിഞ്ഞിരിക്കുന്ന കഴുത്തിൽ അണിഞ്ഞിരിക്കുന്ന പോസ്റ്ററില്‍ ഈ വാചകങ്ങൾ തന്നെയാണോ എഴുതിയിരിക്കുന്നത്…? അതാണ് നമ്മൾ അന്വേഷിക്കാൻ പോകുന്നത്.

വസ്തുത അന്വേഷണം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ കുറിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സിപിഎം ജൂൺ പതിനാറാം തീയതി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു.

archived linktwitter

മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അവർ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്. 

സമരത്തെ പറ്റിയുള്ള വാര്‍ത്ത സിപിഎം പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇമ്മീഡിയറ്റ് ലി പേ റുപ്പീസ് 7500 പെര്‍ മന്ത് ഫോർ ത്രീ മന്ത്സ് ടു   ഓൾ ഔട്ട്സൈഡ് ഇൻകംടാക്സ് ബ്രാക്കറ്റ് എന്നാണ് സീതാറാം യെച്ചൂരി കഴുത്തിൽ അണിഞ്ഞിരിക്കുന്ന പോസ്റ്ററിൽ ഇംഗ്ലിഷ് അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത്. 

വൃന്ദാ കാരാട്ടിന്‍റെ കയ്യിലുള്ള പോസ്റ്ററിൽ പ്രൊവൈഡ് 10 കെജി ഫ്രീ ഫുഡ്/ഗ്രെയിന്‍ പെര്‍ മന്ത് ഫോര്‍ സിക്സ് മന്ത്സ് ടു ഓള്‍ നീഡി ഇന്‍റിവിജ്വല്‍സ് എന്ന വാചകങ്ങളാണ് ഇംഗ്ലിഷില്‍  എഴുതിയിരിക്കുന്നത്. ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് മറ്റൊന്ന് ആക്കിയാണ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഡിറ്റ് ചെയ്ത ചിത്രങ്ങൾ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുകയാണ്.  യാഥാർത്ഥ്യവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.

താഴെ കൊടുത്തിരിക്കുന്ന താരതമ്യ ചിത്രങ്ങള്‍ ശ്രദ്ധിയ്ക്കുക.

ഇരുവരും നിൽക്കുന്ന രീതിയും ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടും  ശ്രദ്ധിച്ചാൽ പോസ്റ്റര്‍ എഡിറ്റ് ചെയ്തതാണെന്ന് അനായാസം മനസ്സിലാകും.

നിഗമനം

പോസ്റ്റിലെ ചിത്രങ്ങളിൽ സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും കയ്യിൽ പിടിച്ചിരിക്കുന്ന പോസ്റ്ററുകളിലെ വാചകങ്ങൾ  യഥാർത്ഥത്തിൽ ഇതല്ല. യഥാര്‍ത്ഥ പോസ്റ്റര്‍ എഡിറ്റ് ചെയ്തു നീക്കിയശേഷം പോസ്റ്റില്‍ നല്കിയിരിക്കുന്ന പോസ്റ്റര്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേര്‍ത്തതാണ്. 

Avatar

Title:സിപിഎം നേതാക്കള്‍ ചൈന അനുകൂല പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False