
സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ പേരില്‍ ഒരു പ്രസ്താവന പ്രചരിപ്പിക്കുന്നുണ്ട്. “ഞാൻ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷുകാരൻ, ദർശനത്തിൽ ആഗോളവാദി, സംസ്കാരത്തിൽ മുസ്ലീം, ജനനത്തില്‍ യാദൃച്ഛികത മൂലം ഹിന്ദു.” എന്നാണ് പണ്ഡിറ്റ് നെഹ്രുവിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന.
പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ലോര്‍ഡ് മൌണ്ട്ബാറ്റനോടൊപ്പമുള്ള ഒരു ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ മുകളില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഒരു ക്ലിപ്പിംഗ് ഉണ്ട്. ഈ ക്ലിപ്പിംഗില്‍ പണ്ഡിറ്റ് നെഹ്രുവിന്‍റെ പേരില്‍ അച്ചടിച്ച പ്രസ്താവന ഇപ്രകാരമാണ്: “ഞാൻ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷുകാരൻ, ദർശനത്തിൽ ആഗോളവാദി, സംസ്കാരത്തിൽ മുസ്ലീം, ജനനത്തില്‍ യാദൃച്ഛികത മൂലം ഹിന്ദു”.
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “EDWINO BATON ന്‍റെ പറങ്കിപ്പുണ്ണ് മണക്കാൻ പോയിട്ട്…വെറുതെയല്ലാ ഇവൻ സിഫിലിസ് ബാധിച്ച് മയ്യത്തായത്…” എന്നാല്‍ ഈ പ്രസ്താവന ശരിക്കും പണ്ഡിറ്റ് നെഹ്രുവിന്‍റെതാണോ? എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ആദ്യം അന്വേഷിച്ചത് ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ ക്ലിപ്പിംഗിനെ കുറിച്ചാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ക്ലിപ്പിംഗ് ശരിക്കും ഡെക്കാന്‍ ഹെറാള്‍ഡ് പ്രസിദ്ധികരിച്ച പത്രത്തിന്‍റെതാണ് എന്ന് കണ്ടെത്തി. കോണ്‍ഗ്രസ് നേതാവ് ഗൌരവ് പന്തി 2018ല്‍ ചെയ്ത് ഒരു ട്വീറ്റ് പ്രകാരം ഈ ക്ലിപ്പിംഗ് നവംബര്‍ 19, 2018നാണ് ഡെക്കാന്‍ ഹെറാള്‍ഡ് പ്രസിദ്ധികരിച്ചത്. ഈ പ്രസ്താവന തെറ്റാണെന്ന് പന്തി ചുണ്ടി കാട്ടുന്നു കുടാതെ ഈ പ്രസ്താവന ഹിന്ദു മഹാസഭ നേതാവ് എന്‍.ബി. ഖരെയുടെതാണെന്നും അവകാശപ്പെടുന്നു.
ശശി തരൂര്‍ നെഹ്രുവിനെ കുറിച്ച് എഴുതിയ പുസ്തകം നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്‍റെ സന്ദര്‍ഭം പന്തി നല്‍കുന്നു. ഈ പുസ്തകത്തില്‍ തരൂര്‍ എഴുതുന്നു 1950ല്‍ എന്‍.ബി. ഖരെ അന്നത്തെ ഹിന്ദു മഹാസഭ അധ്യക്ഷന്‍ നെഹ്രുവിനെ കുറിച്ച് പറഞ്ഞു: “നെഹ്‌റു വിദ്യാഭ്യാസം കൊണ്ട് ഒരു ഇംഗ്ലീഷ്കാരനാണ്, സംസ്കാരം കൊണ്ട് മുസ്ലിമും അപകടം കൊണ്ട് ഹിന്ദുവുമാണ്.”
ഇതിനെ തുടര്‍ന്ന് നവംബര്‍ 25, 2018ന് ഡെക്കാന്‍ ഹെറാള്‍ഡ് അവരുടെ തെറ്റ് സമ്മതിച്ചു തിരുത്തല്‍ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ തിരുത്തല്‍ നമുക്ക് താഴെ കാണാം.
മുന്‍ കോണ്‍ഗ്രസ് നേതാവ് റഫീക്ക് സകാരിയയുടെ പുസ്തകം എ സ്റ്റഡി ഓഫ് നെഹ്‌റുവിലും ഈ പ്രസ്താവനയുടെ സന്ദര്‍ഭം ഞങ്ങള്‍ കണ്ടെത്തി. ഈ പുസ്തകത്തില്‍ ഒരു അദ്ധ്യായം ദി ആന്‍ഗ്രി അരിസ്റ്റോക്രാറ്റ് എന്‍.ബി. ഖരെയാണ് എഴുതിയത്. ഇവിടെയാണ് അദ്ദേഹം ഈ പ്രസ്താവന നെഹ്‌റു തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുള്ളതാണ് എന്ന് അവകാശപ്പെടുന്നത്.
Source: A Study of Nehru by Rafique Zakaria
പക്ഷെ ഖരെയുടെ ഈ അവകാശവാദം തെറ്റാണ്. പണ്ഡിറ്റ് നെഹ്‌റു അദ്ദേഹത്തിന്‍റെ ആത്മകഥ An Autobiographyല്‍ പ്രസ്തുത വാക്കുകള്‍ എവിടെയും എഴുതിയതായി ഞങ്ങള്‍ കണ്ടെത്തിയില്ല. ഈ പ്രചരണം ഇതിനെ മുന്‍പും പല ഫാക്റ്റ് ചേക്കേഴ്സ് പൊളിച്ചിരുന്നു.
കുടാതെ പണ്ഡിറ്റ് നെഹ്‌റു സിഫിലിസ് ബാധിച്ച് മരിച്ചു എന്നതും പൂര്‍ണമായും വ്യാജപ്രചരണമാണ്. ഈ പ്രചരണം നേരത്തെ ബൂം അവരുടെ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പണ്ഡിറ്റ് നെഹ്‌റുവിന്‍റെ മരണം ഹൃദയാഘാതം മൂലമായിരുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന അദ്ദേഹത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:“സംസ്കാരം കൊണ്ട് ഞാന്‍ മുസ്ലിമാണ്” എന്ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുണ്ടോ? സത്യം ഇതാണ്…
Fact Check By: K. MukundanResult: False
