വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ്‌ അധ്യകഷനുമായ രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുമ്പോള്‍, മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം കണ്ടെത്തിയത് ഇസ്ലാം മതത്തില്‍ നിന്നാണ് എന്ന് പറഞ്ഞു എന്ന വാദത്തോടെ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രസംഗിച്ചില്ല എന്ന് കണ്ടെത്തി. അദേഹം യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മോകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ശ്രീ രാഹുൽ ഗാന്ധിജിയുടെ പുതിയ കണ്ടുപിടുത്തം.. മഹാത്മ ഗാന്ധി അഹിംസ എന്ന മന്ത്രം സ്വീകരിച്ചത് ഇന്ത്യയിലെ പുരാതന മതമായ ഇസ്ലാമിൽ നിന്ന് ...”

വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് നമുക്ക് കേള്‍ക്കാം. അദേഹം പറയുന്നത് ഇങ്ങനെയാണ്, “മഹാത്മാ ഗാന്ധി അഹിംസയുടെ ഒരു വലിയ പ്രയോക്താവായിരുന്നു. പക്ഷെ മഹാത്മാ ഗാന്ധിജി അഹിംസയുടെ സിദ്ധാന്തം കണ്ടുപിടിച്ചത്... നമ്മുടെ മഹത്തായ മതങ്ങളില്‍ നിന്നാണ്...മഹാന്മാരായ നമ്മുടെ ഗുരുകളില്‍ നിന്നാണ്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം കണ്ടെത്തിയത് പുരാതന ഭാരത പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്. ഇസ്ലാമില്‍ നിന്നാണ്....”

പക്ഷെ ഇത് അദേഹത്തിന്‍റെ മുഴുവന്‍ പ്രസ്താവനയല്ല. അദേഹം എന്താണ് യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലോഗോയുണ്ട്. രാഹുല്‍ ഗാന്ധിയുടെ എല്ലാ പ്രസംഗങ്ങളും കോണ്‍ഗ്രസിന്‍റെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്. അതിനാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിന്‍റെ യുട്യൂബ് ചാനല്‍ പരിശോധിച്ചു. ഈ വീഡിയോയില്‍ കാണുന്നത് രാഹുല്‍ ഗാന്ധി കഴിഞ്ഞ കൊല്ലം ജനുവരിയില്‍ ദുബായ്യില്‍ അവിടെ വസിക്കുന്ന ഭാരതിയരെ സംബോധനം ചെയ്യുമ്പോള്‍ നടത്തിയ പ്രസംഗത്തിന്‍റെ ചെറിയൊരു ഭാഗമാണ്. മുഴുവന്‍ പ്രസംഗത്തിന്‍റെ വീഡിയോ താഴെ നമുക്ക് കാണാം.

മുകളില്‍ നല്‍കിയ വീഡിയോയില്‍ 24 മിനിറ്റും 20 സെക്കന്‍റിന് ശേഷം അദേഹം മഹാത്മാ ഗാന്ധിയും അഹിംസയെ കുറിച്ചും പറയാന്‍ തുടങ്ങുന്നത്. അദേഹത്തിന്‍റെ മുഴുവന്‍ പ്രസ്താവന ഇങ്ങനെയാണ്:

മഹാത്മാ ഗാന്ധി അഹിംസയുടെ ഒരു വലിയ പ്രയോക്താവായിരുന്നു. പക്ഷെ മഹാത്മാ ഗാന്ധിജി അഹിംസയുടെ സിദ്ധാന്തം കണ്ടുപിടിച്ചത്... നമ്മുടെ മഹത്തായ മതങ്ങളില്‍ നിന്നാണ്...മഹാന്മാരായ നമ്മുടെ ഗുരുകളില്‍ നിന്നാണ്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം എടുത്തത് പുരാതന ഭാരത പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്. ഇസ്ലാമില്‍ നിന്നും, ക്രൈസ്തവ മതത്തില്‍ നിന്നും, ജൂത മതത്തില്‍ നിന്നും...എല്ലാ മഹത്തായ മതങ്ങളില്‍ നിന്നാണ്...എല്ലാ മതങ്ങളില്‍ ഹിംസയില്‍ നിന്ന് ആര്‍ക്കും ഒന്നും നേടാനാകില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് നമ്മുടെ ചരിത്രം, ഇതാണ് നമ്മുടെ ക്ഷമത....

വീഡിയോയില്‍ രാഹുല്‍ ഗാന്ധി വെറും ഇസ്ലാമിനെ കുറിച്ചല്ല മറ്റു മതങ്ങളെ കുറിച്ചും പറയുന്നുണ്ട്. എല്ലാ മതങ്ങളിലും ഹിംസയെ വിമര്‍ശിച്ചിട്ടുണ്ട്. ഈ മഹത്തായ മതങ്ങളില്‍ നിന്നാണ് മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം സ്വീകരിച്ചത്. മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം വെറും ഇസ്ലാം മതത്തില്‍ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുല്‍ ഗാന്ധിപറഞ്ഞിട്ടില്ല. പുരാതന ഭാരതിയ തത്വശാസ്ത്രവും ഇസ്ലാം, ക്രൈസ്തവ മതവും, ജൂത മതത്തിലും വ്യക്തമായി ഹിംസയെ വിമര്‍ശിക്കുന്നതാണ് എന്നാണ് അദേഹം പറയുന്നത്.

നിഗമനം

മഹാത്മ ഗാന്ധി അഹിംസയുടെ സിദ്ധാന്തം സ്വീകരിച്ചത് ഇസ്ലാം മതത്തില്‍ നിനാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. എല്ലാ മഹത്തായ മതങ്ങളില്‍ നിന്നുമാണ് മഹാത്മാ ഗാന്ധി അഹിംസയുടെ തത്വം എടുത്തത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രസ്താവന ക്രോപ്പ് ചെയ്താണ് തെറ്റായ തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Avatar

Title:രാഹുല്‍ ഗാന്ധിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം...

Fact Check By: Mukundan K

Result: False