
വിവരണം
ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ മുന്നോട്ടു വച്ച ന്യായ് പദ്ധതി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പിലക്കാനാവില്ല – രാഹുല്‍ ഗാന്ധി.

അതായത് ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആകില്ല എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു എന്നാണ് പോസ്റ്റിലെ അവകാശവാദം. എന്നാല്‍ ഇത് വെറും തെറ്റായ പ്രചരണം മാത്രമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.
വിശദാംശങ്ങള്‍
ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ നിരവധിപ്പേര്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നതായി കണ്ടു. ഒപ്പം ഇത് വ്യാജ പ്രചരണം ആണെന്നുള്ള പോസ്റ്റുകളും കണ്ടു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയായി പ്രചരിക്കുന്നത് കൊണ്ടും കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായത് കൊണ്ടും ഈ പ്രസ്താവന വാര്‍ത്താ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ഒരു മാധ്യമങ്ങളിലും ഇങ്ങനെയൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തിരഞ്ഞെങ്കിലും അതിലും ഇങ്ങനെയൊരു കാര്യം അദ്ദേഹം പങ്കുവച്ചിട്ടില്ല.
അതിനാല്‍ ഞങ്ങള്‍ രാജ്യസഭാംഗവും എ ഐ സിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ശരത് അറിയിച്ചത് ഇങ്ങനെയാണ്: “ഇത് വെറും വ്യാജ പ്രചാരണമാണ്. രാഹുല്‍ ഗാന്ധി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെടുന്നുണ്ട്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കും.”
ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ല എന്ന് രാഹുല്‍ ഗാന്ധി ഒരിടത്തും പറഞ്ഞിട്ടില്ല.

Title:ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്…
Fact Check By: Vasuki SResult: False
