രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പ്രചരണം ചെയ്യുമ്പോള്‍ ഹിന്ദു വേഷം ധരിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധി നെറ്റിയില്‍ ചന്ദനം തേച്ച് കഴുത്തില്‍ മാലയും കാവി ഷോളും ധരിച്ച് നില്‍കുന്നതായി കാണാം. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “റായ്ബറെലിയില്‍ ഈ നില്‍ക്കുന്ന ആളെ വയനാട്ടുകാര്‍ക്ക് പരിചയമുണ്ടോ...” പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ചന്തയിൽ മയിൽ എണ്ണ വിൽക്കുന്ന നാടോടിയുടെ സ്വഭാവം. ഓരോ നാട്ടിൽ ഓരോ വേഷം. എന്ത് വേഷം കെട്ടിയാടിയും നാട്ടുകാരെ ഊമ്പിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം.”

എന്നാല്‍ ശരിക്കും വയനാട്ടില്‍ തെരഞ്ഞെടുപ്പ് സമാപിച്ച ഉടനെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ഇത്തരമൊരു വേഷം ധരിച്ച് പ്രചരണം നടത്തിയോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഫോട്ടോയിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം റായ്ബറേലിയിലെതല്ല എന്ന് വ്യക്തമായി. ഈ ചിത്രം ഉജ്ജൈനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി ദര്‍ശനം നടത്താന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ്.

വാര്‍ത്ത‍ വായിക്കാന്‍ - NDTV | Archived Link

5 മാര്‍ച്ച്‌ 2024നാണ് രാഹുല്‍ ഗാന്ധി മഹാകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. മാര്‍ച്ച്‌ 17നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചത്. അങ്ങനെ ഈ സന്ദര്‍ശനം വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ളതാണ്. ഈ ചിത്രം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക X അക്കൗണ്ടില്‍ നിന്ന് പോസ്റ്റ്‌ ചെയ്തിരുന്നു.

വയനാട്ടില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26നാണ് നടന്നത് കുടാതെ റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് നടന്നത് മെയ്‌ 20നാണ്. രാഹുല്‍ ഗാന്ധി മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് തെരഞ്ഞെടുപ്പിന് മുമ്പാണ്.

നിഗമനം

രാഹുല്‍ ഗാന്ധി റായ്ബറെലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വേഷം ധരിച്ച് ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാന്‍ നോക്കി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രം റായ്ബറേലിയിലെതല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം ഉജ്ജൈനിലെ മഹാകാലെശ്വ൪ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല...

Written By: Mukundan K

Result: Misleading