
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ ജിഹാദികള്‍ ബുര്‍ക്ക ധരിക്കാതെ പുറത്ത് ഇറങ്ങിയ ഒരു സ്ത്രിയെ കല്ലെറിഞ്ഞു കൊന്നു എന്ന തരത്തില്‍ ഒരു വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. ഈ ക്രൂരകൃത്യത്തിന്‍റെ മുഴുവന്‍ സത്യം എന്താണ് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു കൂട്ടം ഭീകരര്‍ ഒരു പാവപെട്ട സ്ത്രിയെ കല്ലെറിഞ്ഞു കൊല്ലുന്ന ക്രൂരമായ ദൃശ്യങ്ങള്‍ കാണാം. വീഡിയോ ഭയങ്കരമായതിനാല്‍ ഞങ്ങള്‍ വീഡിയോയുടെ ചില ഭാഗങ്ങള്‍ ബ്ലര്‍ ചെയ്തിട്ടുണ്ട്. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“അഫ്ഘാനിസ്ഥാനിലെ പഞ്ചശിറിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നു !!.
വളരെ അധികം പുരോഗമിച്ചു എന്ന് നാം കരുതുന്ന നമ്മുടെ ചുറ്റുപാടിൽ ഇങ്ങനെയും ഉള്ള സംഭവങ്ങൾ ഉണ്ട് എന്ന് നാം മനസ്സിലാക്കണം. ഇതൊക്കെ ശരിയാണെന്നു അംഗീകരിക്കുന്ന മനുഷ്യർ ഉണ്ട് എന്നതും നാം അംഗീകരിച്ചേപറ്റൂ.
നിലനിൽക്കണമെങ്കിൽ നാം ശക്തി നേടണം. അല്ലാതെ അഹിംസ, മാനവികത, സാഹോദര്യം, ലിബറലിസം എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നാൽ ഇവിടെയും ഇങ്ങനെ ഒക്കെ നടക്കും.
“ബലമാണ് ജീവിതം ദൗർബല്യം പാപവും” എന്ന സ്വാമിവിവേകാനന്ദന്റെ വചനം ഓർക്കാം. ശത്രുക്കൾക്ക് ദുരുദ്ദേശത്തോടുകൂടി ഒന്ന് നോക്കാൻ പോലും പറ്റാത്തവിധത്തിൽ ശക്തി നേടിയശേഷം വേണമെങ്കിൽ അല്പം ലിബറലിസം ആവാം.”
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച ഒരു ഇറ്റാലിയന്‍ മാധ്യമത്തിന്‍റെ വാര്‍ത്ത ലഭിച്ചു.
Dagospia.com പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം ഈ വീഡിയോ കഴിഞ്ഞ കൊല്ലം ട്വിട്ടറില്‍ വൈറല്‍ ആയിരുന്നു. ഇതിനെ ശേഷം അഫ്ഗാനിലെ ഒരു ആക്റ്റിവിസ്റ്റ് ലൈല ഹൈദരി ട്വീറ്റ് ചെയ്ത് ഈ സംഭവം കുറച്ച് ദിവസം മുമ്പ് ഘോര്‍ എന്ന പ്രദേശത്തില്‍ നടന്നതാണ് എന്ന് വാദിച്ചു. കൂടാതെ ഈ സംഭവത്തിന് വേണ്ടി താലിബാനെ കുറ്റപെടുത്തി.
ഇതിന്‍റെ മറുപടിയായി താലിബാന്‍ പ്രവക്ത സബിയുള്ള മുജാഹിദ് ഈ വീഡിയോ 2015ല്‍ രോക്ഷാന എന്ന സ്ത്രിയെ ഘോറില്‍ വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊന്നതിന്‍റെ ദൃശ്യങ്ങളാണ് എന്ന് ട്വിട്ടറിലൂടെ വ്യക്തമാക്കി. ഈ യുവതി ഒരു ആളോട് കല്യാണം കഴിച്ച് തന്‍റെ കാമുകനുമായി ഓടി പോയതാണ് എന്നും താലിബാന്‍ കുറ്റപെടുത്തി.
8am ന്യൂസ് എന്ന അഫ്ഗാന്‍ മാധ്യമം ദറിയില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം ഈ സംഭവത്തിന് സബിയുള്ള മുജാഹിദ് അഫ്ഗാന്‍ സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അര്‍ബക്കി കമാന്‍ഡറിനെ കുറ്റപെടുത്തിയിരുന്നു. ഈ സംഭവത്തിനെ ഗൌരവത്തോടെ എടുത്ത് അന്നത്തെ അഷ്‌റഫ് ഘനി സര്‍ക്കാര്‍ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍റെ അന്വേഷണം പ്രഖ്യാപിച്ചു.
അങ്ങനെ അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ (AIHRC) ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം തുടങ്ങി. 10 ഫെബ്രുവരി 2020ന് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം ഘോറിലെ ഫീരൂസ്കൂ നഗരത്തിലെ ഘോലാമിന്‍ എന്ന സ്ഥലത്താണ് സംഭവിച്ചത്. സംഭവം 2015ലേതാണ്.
۱/ بررسی کمیسیون روشن میکند که ویدیوی نشرشده در تاریخ 12 دلو 1398 مربوط به قضیه سنگسار رخشانه توسط گروه طالبان است که در عقرب 1394 در منطقه غلمین فیروزکوه اتفاق افتاده بود و هنوز عدالت درباره همه عاملان آن اجرا نشده است.https://t.co/j93I1bbbra
— AIHRC (@AfghanistanIHRC) February 10, 2020
AIHRC മുഴുവന്‍ സംഭവം അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചു കാലം മുതല്‍ രോക്ഷാനക്ക് മൊഹമ്മദ് നബി എന്നൊരു ചെറുപ്പക്കാരന്‍ ഇഷ്ടമായിരുന്നു. പക്ഷെ അവളുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് സമതം നല്‍കിയില്ല. ഇതിനെ തുടര്‍ന്ന്‍ രോക്ഷാനയും നബിയും ഫീരൂസ്കൂ വിട്ട് ഘോര്‍ സംസ്ഥാനത്തിലെ തന്നെ മറ്റേ ഒരു നഗരം സഘറില്‍ തമാസിക്കാന്‍ തുടങ്ങി. പക്ഷെ നബിയുടെ വീട്ടുകാരെ ബന്ധിപ്പിച്ച് ഇവരെ ബ്ലാക്മൈല്‍ ചെയ്ത് തിരിച്ച് വിളിക്കുകയുണ്ടായി. ഇതിനെ ശേഷം രോക്ഷാനയുടെ സമതമില്ലാതെ വിക്ലാങ്ങനായ മറ്റൊരു വ്യക്തിയോട് അവളുടെ വിവാഹം കാശ് വാങ്ങിച്ച് രോക്ഷാനയുടെ പിതാവ് നടത്തി. പക്ഷെ രോക്ഷാന വിണ്ടും ഒരു ചെരുപ്പകാരനോടൊപ്പം ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പക്ഷെ വിണ്ടും രോക്ഷാനയെ തിരിച്ച് കൊണ്ട് വരുകയുണ്ടായി. പക്ഷെ രോക്ഷാനയുടെ ഭര്‍ത്താവ് അവളെ തിരിച്ച് എടുക്കാന്‍ വിസമ്മതിച്ചു.
ഇതിനെ ശേഷം താലിബാന്‍ കമ്മാന്‍ഡര്‍ മുള്ള യുസുഫിന്‍റെ ഒരു സഹോദരന്‍ രോക്ഷാനയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ രോക്ഷാന വിണ്ടും വിസമതിച്ചു. പക്ഷെ വിണ്ടും രോക്ഷാനയുടെ പിതാവ് കാശ് വാങ്ങി ഒരു 55 വായുസുകാരനുമായി രോക്ഷാനയുടെ വിവാഹം നടത്തി. വിണ്ടും രോക്ഷാന ഓടി രക്ഷപെടാന്‍ ശ്രമിച്ചു വിണ്ടും പിടിക്കെപെട്ടു. ഇതിനെ ശേഷം അവളെ ഒരു താലിബാന്‍ കോടതി വ്യഭിച്ചരതിന് രോക്ഷാനയെ കല്ലെറിഞ്ഞു കൊള്ളാന്‍ ഉത്തരവ് വിട്ടു. ഇതിനെ ശേഷം താലിബാനികള്‍ രോക്ഷാനയെ കല്ലെറിഞ്ഞു കൊന്നു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് മുഴുവന്‍ സത്യമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ ഇയടെയായി പഞ്ച്ശീറില്‍ ബുര്‍ക്ക ധരിക്കാതതിനാല്‍ താലിബാന്‍ കല്ലെറിഞ്ഞ ഒരു സ്ത്രിയ കൊന്നതിന്‍റെതല്ല. വീഡിയോ അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രദേശത്തില്‍ 2015ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. താലിബാന്‍ വ്യഭിചാരത്തിന്‍റെ ആരോപണം ചുമത്തി കല്ലെറിഞ്ഞു കൊന്ന രോക്ഷാന എന്നൊരു സ്ത്രിയുടെ ക്രൂരമായ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പ്രസ്തുത പോസ്റ്റിലുടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: Partly False
