സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഓക്സിജന്‍ കൊണ്ട് പോകുന്ന ടാങ്കറുകളുടെയും ഈ ടാങ്കറുകളെ വഹിക്കുന്ന ട്രെയിനിന്‍റെയും വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രച്ചരിക്കുകെയാണ്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സൗദിഅറേബ്യയില്‍ നിന്ന് വന്ന പ്രാണവായുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഓക്സിജന്‍ ടാങ്കറുകള്‍ കൊണ്ട് പോക്കുന്ന ഒരു ട്രെയിനിനെ കാണാം. ഈ ടാങ്കറുകലില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രാണവായു ആണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “പ്രാണവായു വരുന്നത് കണ്ടോളൂ.... അങ്ങ് സൗദിയിൽ നിന്നും …

ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇത് പോലെയുള്ള നിരവധി പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ അടികുറിപ്പും വീഡിയോയും വെച്ച് ഫെസ്ബൂക്കില്‍ ഈ പ്രചരണം നടത്തുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows similar posts.

ഇന്നി നമുക്ക് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്ന്ന് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഓക്സിജന്‍ ടാങ്കറും ട്രെയിനുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ വെച്ച് യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്‌ താഴെ കാണാം.

വൈറല്‍ വീഡിയോ മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാകപട്ടണത്തിലേക്ക് ഓക്സിജന്‍ നിറച്ച് കൊണ്ട് വരാന്‍ ഖാലി ടാങ്കറുമായി പോകുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ആണ്. ഏപ്രില്‍ 19നാണ് ഈ ട്രെയിന്‍ നവി മുംബൈയില്‍ നിന്ന് പുരപെട്ടത്ത്.

ഇന്ത്യക്ക് 80 മെട്രിക് ട്ടന്‍ ഓക്സിജന്‍ നല്‍കും എന്ന പ്രഖ്യാപനം സൗദിഅറേബ്യ നടത്തിയിരുന്നു. ഇതിന്‍റെ പുറമേ അദാനി ഗ്രൂപ്പും ലിന്‍ഡ് എന്ന കമ്പനിയുമായി ചേര്‍ന്ന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി കടല്‍ വഴി ഓക്സിജന്‍ കപ്പലുകള്‍ ഗുജറാത്തിലെ മുന്ദ്ര തോരുമുഖത്തിലെക്ക് ആയിക്കുന്നത്തിന്‍റെ ചിത്രങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസി അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിളുടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അദാനി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗൌതം അദാനി സൗദി ഇന്ത്യന്‍ എംബസിയുടെ ട്വീറ്റിന്‍റെ മറുപടിയായി ചെയ്ത ട്വീറ്റില്‍ ആദ്യത്തെ കപ്പല്‍ 80 ലിക്വിഡ് ഓക്സിജനും, 4 ക്രയോജേനിക് ടാങ്കുകള്‍ ദമ്മമില്‍ നിന്ന് മുന്ദ്രയിലേക്ക് പുറപെട്ടു എന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സൗദിഅറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഓക്സിജന്‍ ടാങ്കറുകളുടെതല്ല പകരം നവി മുംബൈയില്‍ നിന്ന് വിശാഖപട്ടണം ഖാലി ടാങ്കറുകള്‍ നിറച്ച് കൊണ്ട് വരാന്‍ പോക്കുന്ന ഓക്സിജന്‍ എക്സ്പ്രെസ്സിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോ സൗദിയില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കരുകളുടെതല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False