
കേരളത്തിലെ വികസനം കാണിക്കുന്ന റോഡ് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം കേരളത്തിലെതല്ല ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെ ഒരു റോഡിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ റോഡിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു റോഡിന്‍റെ ചിത്രം കാണാം. റോഡിന്‍റെ വക്കത്ത് വരച്ച വെച്ച വെള്ള ലൈന്‍ വളയുന്നതായി കാണാം. ലൈന്‍ വളയുന്ന സ്ഥലത്ത് റോഡില്‍ ഒരു ഓല കിടക്കുന്നത് കാണാം. ഈ ഓലയെ മാറ്റാതെ റോഡില്‍ ലൈന്‍ വരച്ചു എന്ന ആരോപണമാണ് ഈ പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. കുടാതെ ഈ റോഡ് കേരളത്തിലെ ഒരു റോഡ് ആണ് എന്നും ആരോപിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും കേരളത്തിന്റെ ഇതുപോലെ ഉള്ള വികസന മാതൃകകൾ കണ്ടു പഠിക്കാൻ വൻ വ്യവസായികൾ വരാൻ സാധ്യത ഉണ്ട്.
എന്റെ കേരളം എത്ര സുന്ദരം 😋😋😋”
ഈ ചിത്രം പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
ഈ ഫോട്ടോയെ കുറിച്ച് ഞങ്ങളുടെ തമിഴ് ടീം അന്വേഷണം നടത്തിയിട്ടുണ്ട്. തമിഴില്‍ ഈ ചിത്രത്തിനെ കുറിച്ച് ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
-->തമിഴ് നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ സനാര്‍പ്പറ്റി മണിയാക്കരന്‍പ്പറ്റി റോഡാണ് നാം ചിത്രത്തില്‍ കാണുന്നത്. കാവേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഒരു ടാങ്കും വാല്‍വും സ്ഥാപിക്കാനായി സ്ഥലം വിട്ടിരുന്നതാണ്. റോഡില്‍ ലൈന്‍ വരക്കുമ്പോള്‍ രാത്രി ആ ലൈന്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യക്തമായി കാണണം എന്നതിന് വേണ്ടിലൈന്‍ വളച്ചു വരച്ചു.

ലേഖനം വായിക്കാന്‍-Hindu Tamil | Archived Link
ഈ കാര്യം മറ്റു ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
നിഗമനം
കേരളത്തിലെ ഒരു റോഡ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ തമിഴ് നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ ഒരു റോഡ് ആണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Title:വൈറല്‍ ചിത്രത്തില്‍ കാണുന്ന റോഡ് കേരളത്തിലെതാണോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
