
ഹിന്ദു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു ഒരു റോഹിംഗ്യൻ മുസ്ലീം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
മുകളിൽ നൽകിയ പോസ്റ്റിൽ വീഡിയോയിൽ കാണുന്നത് ഒരു ഹിന്ദു വീട്ടിൽ മോഷണത്തിൻ്റെ ഉദ്ദേശ്യത്തോടെ കയറിയ ഒരു റോഹിംഗ്യൻ വ്യക്തിയാണ് എന്ന് അവകാശപ്പെടുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“പകച്ചു പോയെൻ്റെ ബാല്യം….😃😜😜 ഈ മത വസ്ത്രം എന്ന് പറയുന്നത് എവിടെയും ധൈര്യമായി കേറിച്ചെന്ന് അന്യന്റെ വസ്തുവകകൾ മോഷ്ടിക്കുവാനും കവർച്ച ചെയ്യുവാനും ഉള്ള ലൈസൻസ് ആണ്. 🚨🚨🚨 ഒരു റോഹിംഗ്യൻ മുസ്ലീം ഹിന്ദു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു.⭕⭕⭕”
അതെ സമയം ഇതേ വീഡിയോയുമായി ഒരു വ്യത്യസ്ത പ്രചരണവും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ഞങ്ങൾ കണ്ടെത്തി. താഴെ നൽകിയ പോസ്റ്റ് പ്രകാരം ഈ വീഡിയോയിൽ കാണുന്നത് ബുർക്ക ധരിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച ഒരു ഹിന്ദുത്വവാദി സംഘടനയുടെ നേതാവാണ്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ രണ്ട് പ്രചരണങ്ങളും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ബംഗ്ലാദേശിലെ ബോയിസാഖി ടിവി എന്ന മാധ്യമത്തിൻ്റെ യുട്യൂബ് ചാനലിൽ ഈ വീഡിയോ കണ്ടെത്തി.
വീഡിയോയുടെ ശീർഷക പ്രകാരം വീഡിയോയിൽ നാം കാണുന്നത് റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ ബുർക്ക ധരിച്ച് പ്രവേശിക്കാൻ ശ്രമിച്ച ഒരു യുവാവാണ്. ഞങ്ങൾ ഈ ഊഹം വെച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ വെബ്സൈറ്റുകളിൽ ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ ലഭിച്ചു. പ്രഥം ആളോ നൽകിയ വാർത്ത പ്രകാരം സംഭവം ബംഗ്ലാദേശിലെ കോക്സ് ബസാറിൽ സ്ഥിതി ചെയ്യുന്ന റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ 24 ജൂലൈ 2025ന് സംഭവിച്ചതാണ്. ബംഗ്ലാദേശിൽ പിടിക്കപ്പെട്ട ബുർക്ക ധരിച്ച റോഹിംഗ്യൻ അഭയാർത്ഥിയുടെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നുയിൽ ക്യാമ്പിൽ പ്രവേശിക്കാൻ ശ്രമിച്ച റാഷിദ് അഹമ്മദ് എന്ന റോഹിംഗ്യൻ യുവാവിനെ പോലീസ് പിടികൂടി. വാർത്തകൾ പ്രകാരം ഇയാൾ ഇതേ ക്യാമ്പിൽ താമസിക്കുന്നതാണ്. ഇയാൾ എന്തെങ്കിലും കുറ്റം ചെയ്ത് തിരിച്ച് ക്യാമ്പിൽ കടക്കാൻ ശ്രമിക്കുകയാകാം എന്ന സംശയത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇതേ കാര്യം മറ്റൊരു വെബ്സൈറ്റ് ജുഗന്തരും സ്ഥിരീകരിക്കുന്നു. തെക്കനാഫ് പോലീസ് സ്റ്റേഷൻ അധികാരി മുഹമ്മദ് ഘിയാസുദ്ദിൻ പ്രകാരം ബുർക്ക ധരിച്ച് ഇയാൾ ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഇയാൾ സമാധാനപരമായ മറുപടികൾ നൽകാത്തതിനാൽ ബുർക്കയിൽ സ്ത്രീയായിരിക്കില്ല എന്ന് സംശയം തോണി. ഞങ്ങൾ ഇയാളോട് ബുർക്ക അഴിക്കാൻ പറഞ്ഞപ്പോൾ സത്യാവസ്ഥ പുറത്തു വന്നു. ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
നിഗമനം
ബംഗ്ലാദേശിൽ ബുർക്ക ധരിച്ച് റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ പ്രവേശിക്കാൻ ശ്രമിച്ച യുവാവിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ പിടിക്കപ്പെട്ട ബുർക്ക ധരിച്ച റോഹിംഗ്യൻ അഭയാർത്ഥിയുടെ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
