കഴിഞ്ഞ വർഷം ജൂലൈയിൽ പശ്ചിമ ബംഗാളിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ബംഗ്ലാദേശിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു        

False Political

സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വിഡിയോയിൽ ഒരു ദമ്പതിയെ ആൾക്കൂട്ടം പരസ്യമായി ക്രൂര മർദനത്തിനിരയാക്കുന്നദൃശ്യങ്ങൾ കാണാം. ഹിംസയുടെ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെതാണ് എന്നാണ് പ്രചരണം.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ദമ്പതിയെ ഒരു ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിലെ 2025 ലെ സമാധാനം.⭕⭕⭕ യൂറോപ്പിലെ സായിപ്പന്മാർ 2030 ഓടുകൂടി ഈ സമാധാനം പുൽകുന്നതായിരിക്കും. 😃😜😜” 

എന്നാല്‍ ശരിക്കും ഈ വീഡിയോ ബംഗ്ലാദേശിൽ നടന്ന ഒരു സംഭവമാണോ ? എന്താണ് ഈ പ്രചരണത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിൽ നടന്നതല്ല എന്ന് കണ്ടെത്തി. എക്കോണമിക് ടൈംസിൻ്റെ വാർത്ത പ്രകാരം ഈ സംഭവം ജൂലൈ മാസത്തിൽ പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂരിലാണ് നടന്നത്. 

വാർത്ത വായിക്കാൻ – ET | Archived

വാർത്ത പ്രകാരം പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്ര എന്ന ഗ്രാമത്തിൽ ഒരു കങ്കാരു കോടതിയിലെ ദൃശ്യങ്ങളാണ് നാം പ്രസ്തുത വിഡിയോയിൽ കാണുന്നത്. അവിഹിത ബന്ധത്തിൽ ഉൾപ്പെട്ടത്തിനാണ് ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയത് എന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 

ഞങ്ങൾക്ക് NDTV ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു വാർത്ത വീഡിയോ യുട്യൂബിൽ ലഭിച്ചു. വാർത്ത പ്രകാരം ഈ ദമ്പതികളെ മർദിച്ച താജിമുൽ ഹക്ക് എന്ന വ്യക്തിയെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിനെ കുറിച്ച് സ്ഥാനീയ ടി.എം.സി. എം.എൽ.എ. ഹമീദുർ റഹ്‌മാൻ നൽകിയ പ്രതികരണവും വിവാദമായി. റഹ്മാൻ പറഞ്ഞത്, “വിഡിയോയിൽ കാണുന്ന സംഭവം തെറ്റാണ്. പക്ഷെ ആ സ്ത്രീ തൻ്റെ ഭർത്താവിനെയും 3 മക്കളെയും വിട്ടു മറ്റൊരാളോടൊപ്പം ബന്ധമുണ്ടാക്കിയതും മുസ്ലിം സമാജത്തിൻ്റെ ആചാരങ്ങൾ പ്രകാരം തെറ്റാണ്.” ഈ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹം ബംഗാളിയിൽ “മുസ്ലിം രാഷ്ട്ര” എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബിജെപി എം.എൽ.എക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.

ഈ സംഭവത്തിനെ കുറിച്ച് വാർത്തകൾ നിങ്ങൾക്ക് ഈ ലിങ്കുകൾ ക്ലിക്ക് ചെയ്ത് കാണാം Mirror Now, The Print, TNIE

നിഗമനം

ബംഗ്ലാദേശിൽ നടന്ന ഒരു സംഭവം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂറിൽ ഒരു ദമ്പതിയെ നടുറോട്ടിൽ മർദിക്കുന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കഴിഞ്ഞ വർഷം ജൂലൈയിൽ പശ്ചിമ ബംഗാളിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ബംഗ്ലാദേശിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False