
വിവരണം
സച്ചിന്‍ ടെണ്ടുൽക്കറിന്‍റെ ചിത്രത്തിനൊപ്പം ഒരു വാചകം ചേർത്ത ചിത്രം 2019 ഏപ്രില്‍ 6 മുതല്‍ Indian National Congress – Kunnamkulam എന്നൊരു ഫെസ്ബൂക്ക് പേജ് പ്രച്ചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 3500 ലധികം ഷെയറുകളാണ്. ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം:
“ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പിന്നോട്ട് നയിച്ച നിലവിലെ ഭരണകൂടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും.”
ഈ വാചകം പറയുന്നത് സച്ചിൻ ടെണ്ടുൽക്കറാണെന്നും ഈ ചിത്രത്തിൽ എഴുതിയിട്ടുണ്ട്. പരസ്യമായി രാഷ്ട്രിയ നിലപാട് വ്യക്തമാകുന്ന സച്ചിൻ ടെണ്ടുൽക്കരെപ്പറ്റി നാം ഇതുവരെ കേട്ടിട്ടില്ല. അതിനാൽ ഈ പോസ്റ്റ് യഥാർത്ഥമാണോ അതോ വെറും വ്യാജ വാർത്തയാണോ ? നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം

പ്രസ്താവന നടത്തിയ ആളെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ ഓൺലൈൻ അന്വേഷണത്തോടെ വസ്തുതകൾ അറിയാൻ ശ്രമിക്കും. ഈ പ്രസ്താവന സച്ചിൻ നടത്തിയോ ഇല്ലെയോ എന്നറിയാനായി ഞങ്ങൾ ഓൺലൈൻ വാർത്തകളെത്തന്നെ ആശ്രയിച്ചു. പ്രമുഖ മാധ്യമങ്ങളിൽ എവിടെയും ഇങ്ങനെയൊരു പ്രസ്താവന സച്ചിൻ നടത്തിയതായിവാർത്ത പ്രസിദ്ധികരിച്ചതായി ഞങ്ങൾ കണ്ടെത്തിയില്ല. ഗൂഗിളിൽ 2014 മുതൽ 2019 വരെ സച്ചിനും കോൺഗ്രസ്സും ആയി ബന്ധപെട്ട കീ വെഡ്‌സ് ഉപയോകിച്ച് അന്വേഷണം നടത്തി. അതിൽ ലഭിച്ച പരിണാമങ്ങളിൽ ഇങ്ങനെയൊരു പ്രസ്താവന സച്ചിൻ നടത്തിയെന്ന് സൂചിപ്പിക്കുന്ന വാർത്ത ലഭിച്ചില്ല. കോൺഗ്രസ്സ് സച്ചിൻ തെണ്ടുൽക്കരിനെ 2014ലിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു എന്നൊരു വാർത്ത ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ചിരുന്നു.

പിന്നീട് കോൺഗ്രസ്സും സച്ചിൻ തെണ്ടുൽക്കരിന്റെ പേരും ചേർന്നുള്ള തലകെട്ടുമായി പ്രസിദ്ധികരിച്ച വാർത്ത വന്നത് 2017ലാണ്. രാജ്യസഭ അംഗമായ സച്ചിൻ നടത്തിയ ആദ്യത്തെ പ്രസംഗത്തിന്റെ സമയത്ത് കോൺഗ്രസ് എംപി മാർ ബഹളം ഉണ്ടാക്കി എന്നതായിരുന്നു വാർത്ത.

ഇത് കൂടാതെ എല്ലാ കൊല്ലവും സച്ചിൻ ടെണ്ടുൽക്കറുടെ പേര് ഉപയോഗിച്ച് പലരും വ്യാജ പോസ്റ്റുകൾ സാമുഹിക മാധ്യമങ്ങളിൽ പ്രച്ചരിപ്പിക്കുകയുണ്ടായി. ഈ പോസ്റ്റുകൾ പല വസ്തുത പരിശോദഹിക്കുന്ന വെബ്സൈറ്റുകൾ പരിശോധിച്ചു തെറ്റായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. സച്ചിൻ തെണ്ടുൽക്കർ നരേന്ദ്ര മോദിയെ പ്രശംസിച്ചു, സച്ചിൻ തെണ്ടുൽക്കർ ബിജെപിയിൽ ചേർന്നു തുടങ്ങിയ രിതിയിലാണ് ഈ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. ഈ പോസ്റ്റുകൾ വസ്തുതപരമായി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. വസ്തുത പരിശോധന റിപ്പോർട്ട് വായിക്കാനായി താഴെ നല്കിയ ലിങ്കുകൾ പരിശോധിക്കുക.

Quint | Archived Link |
India Today | Archived Link |
TOI | Archived Link |
Economic Times | Archived Link |
ഇത് കുടാതെ ഞങ്ങള്‍ സച്ചിന്റെ ട്വിട്ടരും ഫെസ്ബൂക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. പക്ഷെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായി കണ്ടെത്തില്ല.
നിഗമനം
ഈ വാർത്ത യഥാർത്ഥമാണെന്ന് തെളിയിക്കാനായി യാതൊന്നും ഈ പോസ്റ്റിൽ നല്കിയിട്ടില്ല. അത് പോലെ തന്നെ ഞങ്ങളുടെ അന്വേഷണത്തിൽ ഈ പോസ്റ്റിലുന്നയിക്കുന്ന അവകാശവാദം പിന്തുണയ്ക്കാനായി ഒരു തെളിവും ലഭിച്ചില്ല. ഇത് സൂചിപ്പിക്കുന ഒരു വാർത്തയും ഞങ്ങൾക്ക് ലഭിച്ചില്ല. ഇങ്ങനെയൊരു പ്രസ്താവന സച്ചിന്‍റെ സാമുഹിക മാധ്യമ അക്കൗണ്ട് വഴി നടത്തിയതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഈ പോസ്റ്റിൽ പറയുന്ന കാര്യം വിശ്വസിക്കാനാകില്ല. ഇത് സച്ചിൻ തെണ്ടുൽക്കറുടെ പേരിൽ പ്രചരിപ്പിക്കുന്ന പല വ്യാജ പ്രചാരണങ്ങളിൽ ഒന്നായിരിക്കാം എന്ന് അനുമാനിക്കാം. അതിനാൽ പ്രിയ വായനക്കാർ ഈ പോസ്റ്റ് വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:“രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും..”.എന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞോ …?
Fact Check By: Harish NairResult: False
