പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് റൈഡര്‍ ബൈക്കിൽ രക്ഷപെട്ട് പോകുന്ന കൗതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്

പ്രചരണം

ചുറ്റും നിൽക്കുന്ന പോലീസിനെ വെട്ടിച്ച് മനസ്സാന്നിധ്യവും സ്ഥൈര്യവും കാണിച്ച് മുഖം മറച്ച ഒരു ബൈക്ക് റേസിംഗ് നടത്തി അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ക്രമസമാധാനവും നിയമവും പാലിക്കുന്ന പോലീസിന് ചില വിരുതന്മാരുടെ മുന്നില്‍ അടിപതറി പോകുന്നു എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറ ക്കി എന്നു പറയുന്നത്.😃😃😃”

FB postarchived link

ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും സിനിമയില്‍ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയെങ്കിലും ഫലങ്ങളൊന്നും ലഭ്യമായില്ല. വീഡിയോ കുറച്ചുകൂടി സമഗ്രമായി പരിശോധിച്ചപ്പോൾ ദൃശ്യങ്ങളുടെ താഴെ ചൊബ്ബാര്‍ മൂവി എന്ന എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ യൂട്യൂബിൽ നിന്നും ചൊബ്ബാർ എന്ന പഞ്ചാബി സിനിമയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായി.

ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ഏതാനും വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണ്.

2022 നവംബര്‍ 11 ന് റിലീസായ ഈ സിനിമ ബൈക്ക് റൈഡറുടെ ജീവിതം ആസ്പദമാക്കി ഉള്ളതാണ്.

ഈ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യഥാര്‍ത്ഥ സംഭവം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ വീഡിയോ സിനിമയിലെ ദൃശ്യങ്ങളാണ്, യഥാര്‍ത്ഥ സംഭവമല്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന റൈഡര്‍ - ദൃശ്യങ്ങള്‍ സിനിമയിലെതാണ്...

Fact Check By: Vasuki S

Result: Misleading