
തെരുവിലെ കാപട്യക്കാരനായ യാചകന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത് എന്ന മട്ടില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
കാലുകള്‍ തളര്‍ന്നതുമൂലം നടക്കാൻ കഴിയാത്ത യാചകന്‍ മുട്ടിലിഴഞ്ഞ് വരുന്നതും ഒരു ഗേറ്റിനു ഉള്ളിലേക്ക് കടന്നു കഴിഞ്ഞു അയാൾ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറ്റി പാൻസും ഷർട്ടും ധരിക്കുന്നതും അപ്പോഴേക്കും അവിടെ എത്തിയ മറ്റൊരാളുടെ ബൈക്കിൽ കയറി സ്ഥലം വിടുന്നതുമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്. ഇയാള്‍ യഥാര്‍ത്ഥ യാചകനല്ലെന്നും ദരിദ്രനല്ലെന്നും ‘വയറ്റില്‍പ്പിഴപ്പിന്’ ഭിക്ഷാടനം സ്വീകരിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു പോകുന്ന രണ്ടു കാലും ഇല്ലാത്ത പാവം യാചകൻ🙄😁😂”
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്നും യഥാർത്ഥ സംഭവത്തിന്‍റെതല്ല എന്നും വ്യക്തമായി. ബംഗാളി ഭാഷയിലാണ് വീഡിയോയുടെ താഴെ വിവരണം നല്‍കിയിട്ടുള്ളത്.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ വിശദമായി പരിശോധിച്ചപ്പോൾ വീഡിയോയിൽ ഇത് വിനോദത്തിനും അറിവിനു വേണ്ടി ചിത്രീകരിച്ചതാണ് എന്നും യഥാർത്ഥ സംഭവം അല്ലെന്നും അറിയിപ്പ് നൽകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു:

ഈ അറിയിപ്പ് ശ്രദ്ധിക്കാതെയാണ്. പലരും വീഡിയോ യഥാർത്ഥ സംഭവം ആണെന്ന് തെറ്റിദ്ധരിച്ച് പങ്കുവയ്ക്കുന്നത് അത് ഇടക്കാലത്ത് ഇത്തരം തരം വീഡിയോകൾ മാധ്യമങ്ങളിൽ നല്ല പ്രചാരം ലഭിച്ചിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. സാമൂഹിക അവബോധത്തിനും വിനോദത്തിനുമായി ചിത്രീകരിച്ച വീഡിയോ ആണിത്. യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ഡ്യൂട്ടി കഴിഞ്ഞു പോകുന്ന രണ്ടു കാലും ഇല്ലാത്ത പാവം യാചകന്‍റെ’ സത്യമിതാണ്…
Fact Check By: Vasuki SResult: Misleading
