ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്...
ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്
പ്രചരണം
വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം. ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കാവിയേയും കറുപ്പിനേയും (പർദ്ദ മുതൽ ഹിജാബ് വരെ ) വേർതിരിച്ചു കാണുന്നവർ കാണാൻ.....
മുനുഷ്യനെ ബോധവത്കരിക്കാൻ അവൻ വെച്ച ജീവനില്ലാത്ത CCTV തന്നെ വേണം.
ഉപകാരപ്പെടും.”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്നും സിസിടിവി ദൃശ്യങ്ങള്‍ അല്ലെന്നും വ്യക്തമായി
വസ്തുത ഇതാണ്
വീഡിയോയിൽ നിന്നും എടുത്ത ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ ചിത്രീകരിച്ചതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. പലരും വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതേ വീഡിയോ മതസൌഹാര്‍ദ്ദ സൂചകമായി പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിൽ നിന്നും ലഭിച്ച ഒരു വീഡിയോയിൽ ഇത് അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ ആണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റിലെ വീഡിയോയിൽ ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുകയാണ്.
ചിത്രം ശ്രദ്ധിക്കുക ഈ വീഡിയോ ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ അവബോധത്തിനായി ചിത്രീകരിച്ചതാണ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത് എന്ന വാദം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇത്തരത്തില്‍ പ്രചരിച്ച ചില വീഡിയോകളുടെ മുകളില്‍ ഇതിന് മുമ്പ് ഞങ്ങള്‍ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…
FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചതാണ്. സിസിടിവിയില്‍ പതിഞ്ഞതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്...
Fact Check By: Vasuki SResult: Misleading