
ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു കാവി ഷാൾ കഴുത്തിൽ ധരിച്ച ഒരു വ്യക്തിയുടെ കാറിൽ നിന്ന് ആയുധങ്ങൾ പിടികൂടുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“MLAയുടെ കാറിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി
സങ്കി MLA യെ പിടിച്ച ആ പോലീസ് കാരൻ ഒരു ബിഗ് സലൂട്ട് ”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. 06 ഫെബ്രുവരി 2025ന് ഈ വീഡിയോ മോൺറ്റി ദീപക് ശർമ്മ എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.വീഡിയോ നമുക്ക് താഴെ കാണാം.
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ അതായത് 0.17 സെക്കൻഡിൽ ഒരു ഡിസ്ക്ലെയിംർ നൽകിയിട്ടുണ്ട്.
ഡിസ്ക്ലെയിംറിൽ പറയുന്നത് ഇങ്ങനെയാണ്: “ഈ വീഡിയോ മോൺറ്റി ദീപക് ശർമയാണ് അവതരിപ്പിക്കുന്നത്. ഈ വീഡിയോ ഒരു നാടകമാണ്. ഈ വീഡിയോയുടെ ഉദ്ദേശ്യം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുന്നില്ല. ഈ വീഡിയോ വെറും വിനോദത്തിന് വേണ്ടി നിർമിച്ചതാണ്.”
Also Read | কলাগাছ দিয়ে মারধরকারী ব্যক্তি করছেন আসামের বিজেপি বিধায়ক নন, AIUDF এর বিধায়ক
നിഗമനം
ഉആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, യഥാർത്ഥത്തിൽ സ്ക്രിപ്റ്റഡാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title: ആയുധങ്ങൾ കടത്തി കൊണ്ട് പോകുന്ന സംഘി എം.എൽ.എയെ പോലീസ് പിടികൂടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്
Fact Check By: K. MukundanResult: False
