ഒരു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഒരു വൃദ്ധനോട് നിര്‍ബന്ധമായി ചിലര്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വിദ്യാര്‍ഥിനിയുടെ വിവാഹം അവളുടെ സമതമില്ലാതെ ഒരു വൃദ്ധനുമായി നടത്തി കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “അങ്ങ് ഊപ്പിയിൽ ആണെന്നാണ് തോന്നുന്നത്.”

എന്നാല്‍ ഈ വീഡിയോ ശരിക്കും യുപിയിലെ അഥവാ മറ്റേ ഏതോ വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഒരു വിവാഹമാണോ? എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയുമായി സാമ്യമുള്ള മറ്റൊരു വീഡിയോ ലഭിച്ചു.

പ്രസ്തുത വീഡിയോയില്‍ കാണുന്നവര്‍ തന്നെയാണ് ഈ വീഡിയോയിലും നമുക്ക് കാണുന്നത്. ഈ വീഡിയോയിലും വൃദ്ധന്‍ ഒരു യുവതിയെ വിവാഹം കഴിക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ ചാനല്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ മൈഥിലി കോമഡി എന്ന പേരില്‍ നിര്‍മിക്കുന്ന വീഡിയോകളില്‍ ഒന്നാണ് എന്ന് മനസിലായി.

കോമഡി എന്ന പേരില്‍ ഈ വീഡിയോകള്‍ ഇത് പോലെയുള്ള കണ്ടന്‍റാണ് നിര്‍മിക്കുന്നത്. ഈ വീഡിയോകളില്‍ വെറും ഷോക്ക്‌ വാല്യൂവിന്‍റെ മുകളില്‍ വ്യൂസ് നേടുന്ന പരിപാടിയാണ് മനസിലാകുന്നു. ഈ വീഡിയോയില്‍ കാണുന്നത് വെറും നാടകമാണ്. ഇതൊരു യഥാര്‍ത്ഥ സംഭവമല്ല. ഈ നാടകങ്ങള്‍ ബീഹാറിലെ മൈഥിലി ഭാഷയിലാണ്. വൈറല്‍ ആവുന്ന വീഡിയോ ഞങ്ങള്‍ക്ക് ഹമാര്‍ ദര്‍ഭംഗ എന്ന യുട്യൂബ് ചാനലില്‍ ലഭിച്ചു.

ഇവരുടെ എല്ലാ വീഡിയോകള്‍ പ്രസ്തുത വീഡിയോയില്‍ കാണുന്ന വീടിന്‍റെ മുന്നില്‍ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. വീഡിയോയില്‍ കാണുന്ന നടന്മാര്‍ തന്നെയാണ് എല്ലാ വീഡിയോകളിലുള്ളത്. വൃദ്ധന്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടിയോട് വിവാഹം ചെയ്യുന്നു, ഒരു ആള്‍ രണ്ട് സ്ത്രികളോട് വിവാഹം ചെയ്യുന്നു, ഇത് പോലെയുള്ള ഷോക്ക്‌ വാല്യൂയുള്ള കണ്ടന്‍റ് ഉണ്ടാക്കി വ്യൂസ് നേടുന്നതാണ് ഇവരുടെ ലക്‌ഷ്യം. ഈ കാര്യം ഇവരുടെ ചാനലില്‍ പ്രസിദ്ധികരിച്ച കണ്ടന്‍റ് പരിശോധിച്ചാല്‍ നമുക്ക് മനസിലാകും.

ഈ തരത്തിലുള്ള വീഡിയോകളില്‍ ഡിസ്ക്ലെയിമര്‍ (നിരാകരണം) ഉണ്ടാവുന്നത് പ്രധാനപെട്ടതാണ്. ഡിസക്ലെയിമര്‍ ഇല്ലാതെ ഈ വീഡിയോ പ്രചരിപ്പിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വരും വിനോദത്തിനുണ്ടാക്കിയതാണ് എന്ന് മനസിലാക്കാന്‍ കഷ്ടമുണ്ടാകും. ഈ ചാനല്‍ അവരുടെ വീഡിയോകളില്‍ ഡിസ്ക്ലെയിമര്‍ ഇട്ടതായി എവിടെയും കണ്ടെത്തിയില്ല. അതിനാല്‍ ശരിയായ സന്ദര്‍ഭമില്ലാതെ വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ടാകും.

നിഗമനം

ഉത്തര്‍ പ്രദേശില്‍ ഒരു വൃദ്ധന്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വിനോദത്തിനായി നിര്‍മിച്ച ഒരു വീഡിയോയാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വിദ്യാര്‍ഥിനിയുമായി വൃദ്ധന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ...

Written By: Mukundan K

Result: False