കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറോ ഈ കോട്ടയംകാരന്‍ സ്വന്തമാക്കിയത്?

വിനോദം

വിവരണം

കേരളത്തില്‍ റജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറാണോ പ്രവാസി വ്യവസായിയായ കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ സിറില്‍ ഫിലിപ്പ് സ്വന്തമാക്കിയത്? ഐ ആം ക്നാനായ (Iam Knanaya) എന്ന ഫേസ്ബുക്ക് പേജില്‍ ”കേരളത്തിൽ register ചെയ്ത രണ്ടാമത്തെ ലംബോർഗിനി..വില 4.5 കോടി. ഉടമ സിറിൾ കോട്ടയം. (01.03.2019) ഉഴവൂർ പള്ളിയിൽ വെഞ്ചിരിപ്പിന് കൊണ്ടുവന്നപ്പോൾ…  എന്ന തലക്കെട്ട് നല്‍കി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

കേരളത്തില്‍ മുന്‍പും പല വ്യവസായ പ്രമുഖരും ലംബോര്‍ഗിനി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ലംബോര്‍ഗിനി സ്വന്തമാക്കിയത് എറണാകുളം സ്വദേശിയും വ്യവസായിയുമായ സി.വി.ജേക്കബാണ്. എന്നാല്‍ ഇതിന്‍റെ രജിസ്ട്രേഷന്‍ ഡല്‍ഹിയാണെന്നതാണ് വാസ്തവം. ഇതുപോലെ കോഴിക്കോടും മലപ്പുറത്തും ചിലര്‍ ലംബോര്‍ഗിനി സ്വന്തമാക്കിയിരുന്നു ഇതെല്ലാം ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ടര്‍ ചെയ്തവയാണ്. കേരളത്തിലെ ആദ്യ ലംബോര്‍ഗിനി രജിസ്ട്രേഷന്‍ നടത്തിയത് മലയാളത്തിലെ യുവ സൂപ്പര്‍താരം പ്രഥ്വിരാജാണ്. ലംബോര്‍ഗിനി ഹുറക്കാന്‍ മോഡലാണ് പ്രഥ്വിരാജും സ്വന്തമാക്കിയത്. അതെ മോഡല്‍ തന്നെയാണ് ഇപ്പോള്‍ കോട്ടയം സ്വദേശി സിറിലും സ്വന്തമാക്കിയിരിക്കുന്നത്. ഭീമമായ തുക രജിസ്ട്രേഷനും ടാക്സ് ഇനത്തിലും കെട്ടവച്ചിട്ടുണ്ട്. പ്രത്വിരാജിന് ശേഷം കേരളത്തില്‍ ലംബോര്‍ഗിനി ഹുറാക്കാന്‍ വാങ്ങിയത് സിറില്‍ തന്നെയാണ്. രജിസ്ട്രേഷന്‍ കോട്ടയം ആര്‍ടി ഓഫീസിലാണ് നടത്തിയത്. സംസ്ഥാനത്ത് രണ്ടാമത് രജിസ്ടര്‍ ചെയ്ത ലംബോര്‍ഗിനി ഇത് തന്നെയാണെന്ന് മുന്‍കാലങ്ങളില്‍ വാഹനം സ്വന്തമാക്കിവരുടെ വീഡിയോകളും ചിത്രങ്ങളും പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും. കാരണം അവരെല്ലാവരും തന്നെ ടാക്സ് ഇനത്തില്‍ നിയമവിരുദ്ധമായി ഇതരസംസ്ഥാനങ്ങളിലാണ് വാഹനം റജിസ്ടര്‍ ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ പോസ്റ്റില്‍ അവകാശപ്പെട്ടിരിക്കുന്നതു പോലെ തന്നെ കേരളത്തിലെ രണ്ടാമത്തെ ലംബോര്‍ഗിനി രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത് സിറില്‍ തന്നെയാണ്.

സിറില്‍ ലംബോര്‍ഗിനി രജിസ്ടര്‍ ചെയ്തത് സംബന്ധിച്ച് മുഖ്യധാര മാധ്യമങ്ങളുടെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകള്‍ :

archived link
.mathrubhumi.com on lamborghini
archived link
.manoramaonline.com on lamborgini

കാസര്‍ഗോഡുള്ള ടിഎന്‍ രജിസ്ട്രേഷന്‍ ലംബോര്‍ഗിനി :

archived link
youtube video

കേരളത്തിലെ ആദ്യ ലംബോര്‍ഗിനി സ്വന്തമാക്കിയ കൊച്ചിയിലെ വ്യവസായി. ഡല്‍ഹി രജിസ്ട്രേഷനാണ് :

നിഗമനം

കേരളത്തില്‍ പലരും ലംബോര്‍ഗിനി നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നികുതിവെട്ടിച്ചു കൊണ്ടുവന്നവയാണ്. നിയമാനുസൃതം കേരളത്തില്‍ രജിസ്ടര്‍ ചെയ്ത ലംബോര്‍ഗിനികള്‍ പ്രിഥ്വിരാജിനും വ്യവസായിയായ സിറിലിനും സ്വന്തം. മറ്റുള്ള ലംബോര്‍ഗിനിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചാല്‍ ഇവയ്ക്കൊന്നും കെഎല്‍ രജിസ്ട്രേഷന്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയതു പോലെ കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി തന്നെയാണ് കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി സ്വന്തമാക്കിയ ഹുറാക്കാന്‍ എന്ന് കണ്ടെത്താന്‍ കഴിയും.

Avatar

Title:കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറോ ഈ കോട്ടയംകാരന്‍ സ്വന്തമാക്കിയത്?

Fact Check By: Harishankar Prasad 

Result: True