തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് ദു:ഖവും പുഛവും തോന്നുന്നു ശശി തരൂർ” പോസ്റ്ററില്‍ ഡോ.തരൂരിന്‍റെ ചിത്രവുമുണ്ട്.

FB postarchived link

എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഡോ. ശശി തരൂര്‍ ഇത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയതായി മാധ്യമ വാര്‍ത്തകളൊന്നുമില്ല. അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്‍ ഞങ്ങള്‍ തിരഞ്ഞു. ഇങ്ങനെയൊരു പരാമര്‍ശം അദ്ദേഹം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഡോ. തരൂരിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം പ്രവീണ്‍ രാം മല്ലൂരുമായി സംസാരിച്ചു. “ഡോ. ശശി തരൂരിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകളില്‍ ഒന്നു മാത്രമാണിത്. തനിക്കെതിരെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അദ്ദേഹം അവഗണിക്കുയാണ് ചെയ്യുന്നത്.’

മാത്രമല്ല, ഈ വ്യാജ പ്രസ്താവന 2020 സെപ്റ്റംബര്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുണ്ട്. ഡോ. തരൂരിന്‍റെ അഭിമുഖങ്ങള്‍ യുട്യൂബില്‍ ധാരാളമുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹിക വിഷയങ്ങളുടെ വിശകലങ്ങളും എല്ലാം അഭിമുഖങ്ങളില്‍ വിഷയങ്ങളാകാറുണ്ട്. എന്നാല്‍ ഒരിടത്തും തന്‍റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് അദ്ദേഹം ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാത്രമല്ല, തരൂര്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു എങ്കില്‍ അത് വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്യുമായിരുന്നു.

ഡോ. ശശി തരൂരിന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

ഡോ. ശശി തരൂര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്, ഏതാണ്ട് മൂന്നു വര്‍ഷമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നുണ്ട്. ഡോ. തരൂര്‍ ഇത്തരത്തിലൊരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

Written By: Vasuki S

Result: False