
വിവരണം
വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയത്തിലൂടെ പ്രവാസികളെ ദ്രോഹിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. എന്നാല്‍ അതെ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത്തരത്തില്‍ കാര്‍ത്തിക് കെ.ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 969ല്‍ അധികം ഷെയറുകളും 335ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ശശി തരൂര്‍ എംപി പിന്തുണച്ചു എന്ന പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സമൂഹമാധ്യമങ്ങളില്‍ തന്‍റെ പേരില്‍ നടക്കുന്ന പ്രരണത്തെ കുറിച്ച് ശശി തരൂര്‍ എംപി തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രചരണം തികച്ചു വസ്‌തുത വിരുദ്ധമാണെന്നാണ് എംപിയുടെ പ്രതികരണം. മാത്രമല്ല പ്രവാസികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അദ്ദേഹം അയച്ച കത്തിന്‍റെ പകര്‍പ്പും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം ലക്ഷണമുണ്ടെങ്കില്‍ മാത്രമെ കോവിഡ് ടെസ്റ്റ് നടത്തുകയുള്ളു എന്നും അതുകൊണ്ട് തന്നെ ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ മാത്രം നാട്ടിലേക്ക് വന്നാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ലെന്ന് താന്‍ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അത് തന്‍റെ നിലപാടല്ലെന്നും അതിനോട് യോജിക്കുന്നില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ശശി തരൂരിന്‍റെ മറുപടി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ശശി തരൂരിന്‍റെ പ്രസ്താവന (ഫെയ്‌സ്ബുക്ക് പോസ്റ്റ്)-

നിഗമനം
പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയത്തിനോട് ശശി തരൂര്‍ എംപി യോജിക്കുന്നു എന്ന പേരിലുള്ള പ്രചരണം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വിശദമായ പ്രതികരണ കുറിപ്പ് എംപി പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ശശി തരൂര്‍ എംപി അനുകൂലിച്ചോ?
Fact Check By: Dewin CarlosResult: False
