ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം. 

Communal False

സമൂഹ മാധ്യമങ്ങളിൽ സുനിൽ കപ്പൂർ എന്ന ഹിന്ദു ഉടമസ്ഥനായ അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനി യുടെ പേര് കേട്ടാൽ തോന്നും ഇത് മുസ്ലിം സമുദായക്കാരന്റെ യാണെന്ന്.പക്ഷെ ഇതിന്റെ ഉടമ ഹിന്ദു വായ സുനിൽ കപൂർ ആണ്എന്നതാണ് വസ്തുത.

എന്നാല്‍ ഈ പ്രചരണം സത്യമാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ഞങ്ങൾ അൽ അറേബ്യൻ എക്സ്പ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് അന്വേഷിച്ചു പക്ഷെ ഇത്തരമൊരു കമ്പനി ഞങ്ങൾക്ക് എവിടെയും കണ്ടെത്തിയില്ല. ഈ കമ്പനിയുടെ പേര് 2014ൽ ആദ്യം പ്രചരിപ്പച്ചത് മുസ്ലിം മിറർ എന്ന വെബ്സൈറ്റ് ആണ് എന്ന് അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഈ വെബ്സൈറ്റിൽ ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന 4 കമ്പനികളുടെ പേരുണ്ട്. ഇതിൽ രണ്ടാമത്തെത് സുനിൽ കപ്പൂർ ഉടമസ്ഥനായ അൽ അറേബ്യൻ കമ്പനിയാണ്. ഈ ലേഖനത്തിൽ കമ്പനിയുടെ അഡ്രസും നൽകിയിട്ടുണ്ട്.

വാർത്ത വായിക്കാൻ – Muslim Mirror | Archived

ഇതുമായി സാമ്യതയുള്ള അറേബ്യൻ എക്സ്പ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയുടെ വിവരങ്ങൾ ലഭിച്ചു. പക്ഷെ ഈ കമ്പനിയുടെ ഡയറക്ടർമാറിൽ സുനിൽ കപൂർ എന്ന പേരുള്ള ആരുമില്ല. കൂടാതെ ഈ കമ്പനി പൂട്ടിയിട്ടിട്ടുണ്ട്. ഈ കമ്പനിയുടെ രജിസ്റ്റർഡ് അഡ്രസും വ്യത്യസ്തമാണ്.

വിവരങ്ങൾ വായിക്കാൻ – ET | Archived 

കൂടാതെ അൽ കബീർ എന്ന കമ്പനിയുടെ ഉടമസ്ഥനും സതീഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരല്ല എന്ന് ഞങ്ങൾ ഇതിനെ മുമ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Al Kabeer Official Website | Archived 

 ഞങ്ങൾ ഈ കമ്പനിയുടെ ഡയറക്ടറും കമ്പനിയുടെ രജിസ്റ്റർഡ് അഡ്രസ് ഉപയോഗിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അന്വേഷിച്ചു പക്ഷെ ഇത്തരമൊരു കമ്പനിയോ, അഡ്രസോന്നും കണ്ടെത്തിയില്ല. ഞങ്ങൾക്ക്  exportgenius.in, 2017ൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ പേരുകളുണ്ട്. ഇതിൽ അൽ അറേബ്യൻ എക്സപ്പോർട്ടസ് എന്ന പേരുള്ള കമ്പനി കണ്ടെത്തിയില്ല. 

Source: exportgenius.in | Archived 

ഞങ്ങൾ റഷ്യൻ മാൻഷൻ, ഓവർസീസ്, മുംബൈ എന്ന ഈ അഡ്രസും കുറിച്ചും അന്വേഷിച്ചു പക്ഷെ ഇത്തരമൊരു അഡ്രസ് ഞങ്ങൾക്ക് മുംബൈയിൽ എവിടെയും കണ്ടെത്തിയില്ല. അഡ്രസിൽ നൽകിയ പിൻ കോഡ് 400001 മുംബൈയിലെ പോഷ് ഭാഗം സൗത്ത് ബോംബെയിലെ ബാസാർ ഗേറ്റ് പോസ്റ്റ് ഓഫീസിന്‍റെതാണ്. ഈ പ്രദേശത്തില്‍ ഇത്തരമൊരു അഡ്രസ്‌ ഞങ്ങള്‍ക്ക് എവിടെയും കണ്ടെത്തിയില്ല.

നിഗമനം  

പോസ്റ്റിൽ പറയുന്ന അൽ അറേബ്യൻ എക്സ്പോർട്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിലില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.