
സമൂഹ മാധ്യമങ്ങളിൽ ആയുധങ്ങളുടെ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ ആയുധ ശേഖരത്തിന്‍റെതാണെന്നാണ് പ്രചരണം.
പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോഫയിൽ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ റെയ്ഡിൽ ആയുധ ശേഖരം കണ്ടെടുത്തു! 06 മൗലവികൾ അറസ്റ്റിൽ!
L M G മെഷീൻ ഗൺ കണ്ടെത്തിയത് ആശങ്കയുള വാക്കുന്ന കാര്യം. 1 മിനിറ്റിൽ
8000 റൗണ്ട് വെടി യുതിർക്കാൻ ശേഷിയുള്ള മെഷീൻഗൺ!
ഈ ആളുകളുടെ തന്നെതയ്യാറെടുപ് മനസിലാക്കുക!
ഹിന്ദുക്കളെ ഉണരൂ. ഉണരൂ. അവർ നിങ്ങളുടെ ഭാവി തീരുമാനിച്ചിരിക്കുന്നു. മോദി പടിയിറങ്ങാൻ കാത്തിരിക്കുകയാണ്.
ഈ സത്യം എല്ലാ ഹിന്ദു സഹോദരങ്ങളിലേയ്ക്കും എത്തിക്കുക. കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വാർത്തയല്ല”
എന്നാൽ എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ബിജ്‌നോറിൽ ഇങ്ങനെ വല്ല സംഭവം ഇയാടെയായി നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇയാടെയായി ഇങ്ങനെയുള്ള ഒരു സംഭവം നടന്നിട്ടില്ല എന്ന് കണ്ടെത്തി. പോസ്റ്റിൽ പറയുന്ന സംഭവം നടന്നത് 2019ലാണ് ബിജ്‌നോറിലെ ശേർകോട്ട് എന്ന സ്ഥലത് ഒരു മദ്രസയിൽ ഉത്തർപ്രദേശ് പോലീസ് നടത്തിയ റൈഡിൽ ലൈസൻസ് ഇല്ലാത്ത തോക്കുകൾ കണ്ടെത്തിയിരുന്നു. ഈ വിവരം ANI ജൂലൈ 2019ൽ ട്വീറ്റ് ചെയ്തിരുന്നു.
മുകളിൽ നൽകിയ വാർത്ത പ്രകാരം 5 പിസ്റ്റളുകളും വെടിയുണ്ടകളുമാണ് പോലീസ് പിടിച്ചെടുത്തത്. പ്രസ്തുത പോസ്റ്റിൽ കാണുന്ന പോലെ ആയുധത്തിൻ്റെ വൻ ശേഖരത്തിനെ കുറിച്ച് ഒന്നും ഇവർ പറയുന്നില്ല. ഈ ഫോട്ടോ ഇതിനു മുമ്പും തെറ്റായ വിവരണത്തോടെ വൈറൽ ആയിരുന്നു. അന്ന് ഞങ്ങൾ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോർട്ട് ഇവിടെ വായിക്കാം. ഈ ചിത്രത്തിന് ഈ റൈഡുമായി യാതൊരു ബന്ധമില്ല എന്ന് ബിജ്‌നോർ പോലീസ് തന്നെ അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് വ്യക്തമാക്കിയിരുന്നു.
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം ഒക്ടോബ൪ 2018 മുതൽ ഇൻറ്റർനെറ്റിൽ ലഭ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ചിത്രം എവിടെയുള്ളതാണെന്നും, എപ്പോ എടുത്തതാണെന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ ജൂലൈ 2019ൽ ബിജ്‌നോറിൽ UP പോലീസ് നടത്തിയ റെയിഡുമായി ചിത്രത്തിന് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്. ഈ ചിത്രം പ്രസിദ്ധികരിച്ച ഒരു പഴയ ഫേസ്‌ബുക്ക് പോസ്റ്റ് നമുക്ക് കാണാം.
നിഗമനം
ഉത്തർപ്രദേശിൽ ബിജ്‌നോറിലെ മദ്രസയിൽ നടത്തിയ റൈഡിൽ പിടികൂടിയ വൻ ആയുധ ശേഖരം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2019ൽ നടന്ന ഒരു സംഭവത്തിന്‍റെ വാർത്തയാണ് സംഭവത്തിനോട് യാതൊരു ബന്ധമില്ലാത്ത ഒരു പഴയ ചിത്രവും ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
