ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ആയുധങ്ങള്‍ ഗോരഖ്പൂറിലെ ഒരു മദ്രസയില്‍ നിന്ന് പിടിച്ചെടുത്താണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “യോഗിജിയുടെ ഫാസിസം... UP ഖോരഖ് പൂർ മദ്രസ്സയിൽ നിന്നും പിടിച്ചെടുത്ത കളി പാട്ടങ്ങൾ, ഉസ്താദ്മാർക്ക് വാഴക്കുല വെട്ടാവേണ്ടി സൂഷിച്ചിരുന്നതാണ്👍 കേരളത്തിലെത്തിയാൽ ഇത് പപ്പായ തണ്ടാവും😁👍

ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റൊരു പോസ്റ്റ്‌ ഇവിടെ കാണാം. എന്നാല്‍ ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രം ഇതിനെ മുന്നേയും തെറ്റായ വിവരണത്തോടെ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി പരിശോധിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Also Read | പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല...

ഈ ചിത്രം ഗുജറാത്തില്‍ 2016 ഒരു കടയില്‍ മാരകമായ ആയുധങ്ങള്‍ വില്‍ക്കുന്ന ഒരു സംഘത്തിനെ പിടികൂടിയിരുന്നു. അപ്പോള്‍ പിടികുടിയ സംഘവും ആയുധങ്ങള്‍ക്കൊപ്പം ഗുജറാത്ത്‌ പോലീസ് എടുത്ത ചിത്രമാണ് നാം പോസ്റ്റില്‍ കാണുന്നത്.

വാര്‍ത്ത‍ വായിക്കാന്‍- Gujarat Headline | Archived Link

ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഇതേ പോലെ ഈ ചിത്രം വെച്ച് വ്യാജ വര്‍ഗീയ പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണത്തിനെ പൊളിക്കുന്ന യുപി പോലീസിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

നിഗമനം

UPയിലെ ഗോരഖ്പുരില്‍ ഒരു മദ്രസയില്‍ നിന്ന് പിടിച്ച് എടുത്ത ആയുധങ്ങളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് യുപിയുമായി യാതൊരു ബന്ധമില്ല. കുടാതെ ചിത്രം 2016ല്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ ആയുധങ്ങള്‍ ഗോരഖ്പൂരിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തതല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False