
ഒരു മന്ത്രവാദിയെ തന്റെ ഭാര്യോടൊപ്പം ഭര്‍ത്താവ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്റെതാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ഒരു മന്ത്രവാദിയെയും ഒരു വിവാഹിതയെയും ഒരു ഭര്‍ത്താവ് ആക്ഷേപകരമായ അവസ്ഥയില്‍ പിടികുടുന്നതായി കാണാം. വീഡിയോ എടുക്കുന്ന ഭര്‍ത്താവ് പിന്നിട് അവരോട് ചോദ്യം ചെയ്യുമ്പോള്‍ കുട്ടിയുണ്ടാകാന്‍ പൂജ ചെയ്യുകയായിരുന്നു എന്ന് മന്ത്രവാദി മറുപടി കൊടുക്കുന്നു. 2 രണ്ടു മിനിറ്റിലധികം നീണ്ട ഈ വീഡിയോയില്‍ പിന്നിട് ഭര്‍ത്താവ് മാന്ത്രിവാദിയെ തല്ലി ഓടിക്കുന്നതും ഭാര്യയ ഭര്‍ത്താവിനോട് മാപ്പപേക്ഷിക്കുന്നതും കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “മിത്രം കുട്ടികൾ ഇല്ലാത്തവർക്ക് പൂജ ചെയ്യുകയാണ്😢🤣”
പലരും ഈ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് കരുതി പലരും കമന്റ് ചെയ്യുന്നുണ്ട് വീഡിയോ ഷെയറും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഞങ്ങള്‍ സാമുഹ മാധ്യമങ്ങളിലും ഗൂഗിളിലും ഇതുമായി ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സാകീര്‍ അലി ത്യാഗി എന്ന പത്രപ്രവര്‍ത്തകനും തന്റെ ടൈംലൈനില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

ഈ പോസ്റ്റിന് ലഭിച്ച കമന്റുകള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമല്ല എന്ന് വ്യക്തമാക്കുന്നു. സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ ക്രോപ്പ് ചെയ്തതാണ് മുഴുവന്‍ വീഡിയോ കമന്റില്‍ ലഭ്യമാണ്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
വീഡിയോയില്‍ അവസാനം നടി ഈ വീഡിയോ കള്ള മന്ത്രവാദികളെ കുറിച്ച് ജാഗ്രതയുണ്ടാകാനാണ് നിര്‍മിച്ചത് എന്ന് വ്യക്തമാക്കുന്നു. ഈ വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്റെതല്ല.
ഇത് പോലെ പ്രാങ്ക് വീഡിയോകള്‍ ഈ അടുത്ത കാലത്ത് ഒരുപാട് വൈറല്‍ ആകുന്നുണ്ട്. പോസ്റ്റില്‍ മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ പല തവണ ഈ വീഡിയോകളെ ശരിയായ സംഭവമായി കരുതി പലരും ഷെയര്‍ ചെയ്യും. ഇത്തരത്തില്‍ ചില വീഡിയോകളുടെ ഫാക്റ്റ് ചെക്ക് താഴെ നല്കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…
നിഗമനം
കള്ള മന്ത്രവാദിയെ പിടികുടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു നാടകത്തിന്റെ ദൃശ്യങ്ങളാണ്. ഇത് യഥാര്‍ത്ഥ സംഭവമല്ല.
Title:സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കള്ള മന്ത്രവാദിയുടെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Fact Check By: Mukundan KResult: Misleading


