
രമേശ് ചെന്നിത്തലയ്ക്ക് വെളിവ് നഷ്ടമായോ.. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറയുമ്പോഴാണ് പിന്നീട് മാപ്പ് പറയേണ്ടി വരുന്നത്.. പ്രതിപക്ഷ നേതാവിന്‍റെ മാപ്പ് കേട്ട മുരളീധരന്‍റെ പ്രതികരണം.. കൂടെയുള്ളവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുന്നു.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ് സെപ്റ്റംബര്‍ 9ന് പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് തന്‍റെ പരാമര്‍ശം പിന്‍വലിച്ചു കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കോണ്‍ഗ്രസ് എംപിയായ കെ.മുരളീധരന്‍റെ പ്രതികരണം എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 213ല്‍ അധികം റിയാക്ഷനുകളും 155ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കെ.മുരളീധരന്‍ എംപി പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയ്ക്ക് എതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കെ.മുരളീധരന്‍ എംപി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നുള്ള ഖേദപ്രകടനത്തില്‍ പ്രതികരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ആദ്യം തന്നെ മുഖ്യധാര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ കെ.മുരളീധരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഞങ്ങളുടെ പ്രതിനിധി കെ.മുരളീധരന്‍ എംപിയുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
“ഇത്തരത്തിലൊരു പ്രസ്താവന പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ചിട്ടില്ല. തികച്ചും വ്യാജ പ്രചരണം മാത്രമാണിത്. ആരെങ്കിലും ബോധപൂര്‍വ്വം മുതലെടുപ്പ് നടത്താന്‍ പ്രചരിപ്പിക്കുന്നതാവും ഇത്തരം വ്യാജ പ്രസ്താവനകള്‍. താന്‍ ഇത്തരത്തിലൊരു പ്രസ്താവന ഒരിക്കലും പ്രതിപക്ഷ നേതാവിനെിരെ ഉന്നയിച്ചിട്ടില്ലെന്നും” കെ.മുരളീധരന്‍ എംപി പറഞ്ഞു.
നിഗമനം
താന്‍ പ്രതിപക്ഷ നേതാവിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി തന്നെ വ്യക്തമാക്കി. അതുകൊണ്ട് പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കെ.മുരളീധരന്‍ എംപി രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
